ബജറ്റിന് കൃത്യതയില്ല; കിഫ്ബി പണം ചെലവിട്ടില്ല –സി.എ.ജി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ ബജറ്റ് കണക്കുകൾക്ക് കൃത്യതയില്ലെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റിപ്പോർട്ടിൽ വിമർശം. 2016-17 വര്‍ഷം ഒമ്പത് പദ്ധതികള്‍ക്ക് കിഫ്ബിയിലൂടെ 865 കോടി രൂപ ചെലവാക്കാദ്ദേശിെച്ചങ്കിലും 2017 നവംബര്‍വരെ ഒന്നും ചെലവിട്ടില്ല. ആറുമാസത്തെ വരവും ചെലവും കണക്കിലെടുത്ത് തയാറാക്കിയ 2016-17 ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റുകള്‍ക്ക് യഥാർഥ ബജറ്റ് കണക്കുകളേക്കാൾ കൃത്യത വേണം. എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിെൻറ യഥാർഥ കണക്ക് വന്നപ്പോൾ 9005 കോടി കുറഞ്ഞു. വരവ്, ചെലവ്, കമ്മി, മൂലധന ചെലവ്, വായ്പ, കടം എന്നിവയിലെല്ലാം വ്യത്യാസമുണ്ട്.
റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് പണം കണ്ടെത്താൻ ബജറ്റ് പ്രസംഗത്തില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. അക്കൊല്ലംതന്നെ നിക്ഷേപ പദ്ധതിയില്‍ 2,500 കോടിയുടെ ചെലവും പ്രതീക്ഷിച്ചു.
18 പുതിയ സംരംഭങ്ങളും ഒമ്പത് പദ്ധതികള്‍ക്ക് 865 കോടി യും പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് ഉള്‍പ്പെടുത്തി. ശേഷിച്ച ഒമ്പത് പദ്ധതികള്‍ക്ക് ബജറ്റ് വിഹിതമായി 55.25 കോടിയും വകയിരുത്തി. എന്നാല്‍, കിഫ്ബി വഴി ഒമ്പത് പദ്ധതികള്‍ക്കായി ചെലവാക്കാന്‍ നിശ്ചയിച്ച 865 കോടി രൂപയില്‍ ഒരു പൈസപോലും 2017 നവംബര്‍വരെ വിനിയോഗിച്ചില്ല. ബജറ്റ് വഴി തുക നല്‍കേണ്ടിയിരുന്ന ഒമ്പത് പദ്ധതികളില്‍ രണ്ടെണ്ണത്തിന് 22.43 കോടി രൂപ മാത്രമാണ് ചെലവിട്ടത്.
മിതകാല സാമ്പത്തികപദ്ധതി ലക്ഷ്യംകണ്ടില്ല. ധനകാര്യ കമീഷന് ശിപാര്‍ശകള്‍ പ്രകാരമുള്ള സഹായത്തിെൻറ ആദ്യ രണ്ടുവര്‍ഷം അവസാനിച്ചു. ഈ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഭേദഗതി നടപടികള്‍ പുരോഗമിക്കുന്നെന്നാണ് 2017 ഡിസംബറിൽ ലഭിച്ച മറുപടി. ധന കമീഷൻ ശിപാർശ പ്രകാരം റവന്യൂ കമ്മി ഗ്രാൻറായി 3,350 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. എന്നിട്ടും ധനകമ്മി നിയന്ത്രിക്കാൻ ആയില്ല. റവന്യൂ കമ്മി, ധനകമ്മി, പ്രാഥമിക കമ്മി എന്നിവയെല്ലാം അഞ്ചുവർഷം കൊണ്ട് ഗണ്യമായി കൂടി. ഇക്കാലത്തിനിടെ കടത്തിൽ വന്ന വർധന ആശങ്കയുണ്ടാക്കുന്നു. പ്രതിശീർഷ കടം 53008 രൂപയാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളേക്കാൾ ഉയർന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.