‘സിജി’യെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കൽ കാലത്തിന്റെ അനിവാര്യത -എ.എം. ആരിഫ് എം.പി
text_fieldsആലപ്പുഴ: വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ സജീവ സാന്നിധ്യമായ ‘സിജി’യെ (സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കൽ കാലത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. എ.എം. ആരിഫ് എം.പി. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സമൂഹത്തിന് നൽകേണ്ടതെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ സിജിയുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സിജിയുടെ സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ‘സിജിറ -2024’ ആലപ്പുഴ സിജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിജി സംസ്ഥാന പ്രസിഡന്റ് ഡോ. എ.ബി. മൊയ്തീൻകുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സെഡ്.എ അഷ്റഫ്, ക്ലസ്റ്റർ കോഡിനേറ്റർ എ. ഹബീബ്, കെ. അഷ്കർ, ശാഹിദ് എളേറ്റിൽ, ഡോ. ജഅഫറലി അലിച്ചെത്ത്, എം.വി. സകരിയ്യ, നവാസ് മന്നൻ, അനസ് ബിച്ചു, ഡോ. അസ്‌ലം, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
സിജി സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്ന സുഹൈൽ റഹ്മാൻ വൈലിത്തറുടെ ഓർമ പുതുക്കുന്ന ‘സുഹൈലോർമ്മകൾ’ സ്മരണിക മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. അബ്ദുൽ സലാമിന് കൈമാറി. സിജി ജില്ലാ പ്രസിഡൻറ് ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. മുജാഹിദ് യൂസുഫ് സ്വാഗതവും സിറാജുദ്ദീൻ പറമ്പത്ത് നന്ദിയും പറഞ്ഞു.
അഷ്റഫ് കടൂർ, കബീർ പി, നൗഷാദ് വേളം, ജറീഷ് വയനാട്, സലാം മാവൂർ, അബ്ദുൽ ഹക്കീം, എം. അഖിനസ്, ആർ. നവാസ്, എ.എം. ഹബീബ്, അഡ്വ. എ.എ. റസാഖ്, മുഹമ്മദ് അലി, ടി.എ. അലിക്കുഞ്ഞ് ആശാൻ, എ.എം. സുധീർ, പി.എസ്. അഷ്‌റഫ്, താബിർ നൈന, നിസാമുദ്ദീൻ ഇലപ്പിക്കുളം, ഫാസിൽ വടുതല, എച്ച്. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.