സിജി രജതജൂബിലിക്ക് സമാപനം
text_fieldsകോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ 25ാം വാർഷികാഘോഷ സമാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുകയും പ്രവേശനത്തിന് മാർഗദർശനം നൽകുകയും ചെയ്യുന്നതില്‍ സിജി മഹത്തായ പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിജിയുടെ സ്ഥാപകദിനാഘോഷമായ സിജി ഡേ ഉദ്ഘാടനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
പിന്നാക്കംനിന്ന സമൂഹത്തെ വിദ്യാഭ്യാസ പുരോഗതിയിലൂടെ മുന്നോട്ടുനയിക്കുന്നതിന് സിജി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. സിജി കാമ്പസിലെ വനവത്കരണ പരിപാടികളുടെ ഉദ്ഘാടനവും വൃക്ഷത്തൈ നട്ട് മേയർ നിർവഹിച്ചു. സിജി വൈസ് പ്രസിഡൻറ് ഡോ. ഇസെഡ്.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. എം. നാസർ മുഖ്യപ്രഭാഷണം നടത്തി.
കോർപറേഷൻ കൗൺസിലർ ഡോ. പി.എൻ. അജിത, സിജി ജനറൽ സെക്രട്ടറി എ.പി. നിസാം, ഡൊമിനിക് മാത്യു, ഹേമപാലൻ, ടി. സലീം, കബീർ പരപ്പൊയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.