ഒറ്റക്കണ്ണിയായി സിനിമ 'ലഹരി'
text_fieldsകൊച്ചി/മുംബൈ/ബംഗളൂരു: ബംഗളൂരുവിൽ മയക്കുമരുന്ന് റാക്കറ്റ് പിടിയിലായതിനു പിന്നാലെ, ബോളിവുഡ് മുതൽ മലയാളം വരെയുള്ള സിനിമ മേഖലകെള ലഹരി പിടിപ്പിക്കുന്ന വൻ ശൃംഖലയുടെ പങ്ക് പുറത്തേക്ക്. പ്രമുഖ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായപ്പോൾ ലഭ്യമായ വിവരങ്ങളിൽ നിന്ന്, മുംബൈയിൽനിന്ന് കൊച്ചി വരെ നീളുന്നതാണ് ഈ കണ്ണികളെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
ബോളിവുഡിൽ ഏറെ വിവാദമുയർത്തിയ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് പിടിയിലായ റാക്കറ്റ് തന്നെയാണ് കന്നഡ സിനിമയിലെ പ്രമുഖർക്കും ലഹരിമരുന്ന് എത്തിക്കുന്നതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചില മലയാള സിനിമ താരങ്ങളുമായി അടുപ്പമുള്ള കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും കന്നഡ സിനിമ താരങ്ങളുമായി ബന്ധമുള്ള ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശി നടി ഡി. അനിഘയും അടങ്ങുന്ന മൂവർ സംഘം ബംഗളൂരുവിൽ അറസ്റ്റിലായതോടെയാണ് ശൃംഖലയുടെ വ്യാപ്തി വെളിപ്പെടുന്നത്.
അനൂപിനെ കേന്ദ്രീകരിച്ച് കേരളത്തിലേക്കും അനിഘയെ ചുറ്റിപ്പറ്റി ബംഗളൂരുവിലേക്കും അന്വേഷണം നീളുകയാണ്. അനിഘയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്ന് അവരുടെ കന്നഡ സിനിമ ബന്ധം പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൂട്ടാളി അനൂപ് വഴി മലയാള സിനിമ മേഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് ഒഴുകിയിരുന്നുവെന്നുമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നൽകുന്ന വിവരം. ഈ ലഹരി മാഫിയക്ക് വിപണി നൽകി സംരക്ഷിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള മലയാള സിനിമയിലെ വമ്പൻ ഇടപാടുകാരാണെന്നും സംശയിക്കുന്നു. നേരത്തെ പ്രമുഖരടക്കം കേസുകളിൽ അകപ്പെട്ടിട്ടും ഉറവിടം കണ്ടെത്താനോ പ്രധാന കണ്ണികളിലേക്ക് എത്താനോ അന്വേഷണങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
ഇതിനിടെ, സ്വർണക്കടത്ത് കേസുമായി പ്രതികൾക്കുള്ള പങ്ക് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നടൻ കൊക്കെയ്നുമായി അറസ്റ്റിലായതു മുതൽ തിരക്കഥാകൃത്ത് ലഹരി തലക്കുപിടിച്ച് സ്ത്രീയെ കടന്നുപിടിച്ച സംഭവം വരെ കൊച്ചിയിൽ അരങ്ങേറിയിട്ടുണ്ട്.മയക്കുമരുന്ന് പിടികൂടിയ സംഭവങ്ങളിൽ തുടരന്വേഷണം വഴിമുട്ടുന്നതിനു പിന്നിൽ സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യമാണെന്ന് സംശയിക്കുന്നു.
നിർണായകമായി സുശാന്ത് കേസ്
നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത കേസിെൻറ അന്വേഷണത്തിലെ വിവരങ്ങൾ ബംഗളൂരുവിലേക്കും അതു വഴി കേരളത്തിലേക്കും നീളുന്നവയാണ്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി അദ്ദേഹത്തിെൻറ മാനേജറുടെ മൊഴിയുണ്ട്. സുശാന്ത് ഉൾപ്പെടെ ചില പ്രമുഖർക്കും റാക്കറ്റിനുമിടയിൽ കണ്ണിയായതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയയുടെ സഹോദരൻ ശൗവിക് ചക്രബർത്തി മൊഴി നൽകിയിട്ടുണ്ട്. ശൗവിക്കിനും മറ്റും മയക്കുമരുന്ന് എത്തിച്ച അതേ സംഘം കന്നഡ സിനിമ മേഖലയിലെ പ്രമുഖർക്കും 'മരുന്ന്' എത്തിക്കുന്നതായും വെളിപ്പെട്ടിരിക്കുകയാണ്.
ചർച്ചയായി കന്നഡ യുവനടെൻറ മരണവും
മലയാളത്തിലടക്കം നായികയായിരുന്ന നടി മേഘ്ന രാജിെൻറ ഭർത്താവും ശ്രദ്ധേയ യുവനടനുമായ ചിരഞ്ജീവി സർജയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം പുതിയ സാഹചര്യത്തിൽ വീണ്ടും ഉയർന്നിരിക്കുകയാണ്. ഹൃദയസ്തംഭനം വന്നാണ് സർജയുടെ മരണമെന്ന നിഗമനം തെറ്റാണെന്നും മരണത്തിനു പിന്നിൽ മയക്കുമരുന്ന് സംഘങങ്ങൾകക്ക് പങങ്കുെണ്ടന്നും നടനും സംവിധായകനുമായ ഇന്ദ്രജിത് ലേങ്കഷ് ആരോപണമുയർത്തിയിരുന്നു. എന്നാൽ, ഇത് അവഗണിക്കെപ്പട്ടു. എന്നാലിപ്പോൾ കൂടുതൽ തെളിവുകളുമായി ഇന്ദ്രജിത് വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.