തണ്ണീർത്തട നിയമത്തിൽ നിന്ന് നഗരങ്ങളെ ഒഴിവാക്കില്ല: വി.എസ് സുനിൽകുമാർ
text_fieldsതിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസിൽനിന്ന് നഗരങ്ങളെ ഒഴിവാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ചില ചർച്ചകൾ മാത്രമാണ് നടന്നത്. സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ഭൂമി എടുക്കുന്നതിൽ മാറ്റം വരുത്താൻ മാത്രമേ പുതിയ ഓർഡിനൻസ് വഴി ഉദ്ദേശിക്കുന്നുള്ളൂ. ഇങ്ങനെ ഭൂമി എടുക്കുന്നതിൽ പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരം എടുത്തുകളയുമെന്നും സുനിൽകുമാർ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളെ ഒഴിവാക്കി നെൽവയൽ തണ്ണീർത്തട നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കത്തെ സി.പി.ഐ മന്ത്രിമാർ എതിർത്തിരുന്നു. റവന്യു, കൃഷി, ടൂറിസം മന്ത്രിമാരുൾപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചാണ് മുഖ്യമന്ത്രി ഈ നിർദേശം അവതരിപ്പിച്ചത്. എന്നാൽ സി.പി.ഐ മന്ത്രിമാർ നിർദേശത്തെ എതിർത്തു. തുടർന്ന് നിയമ ഭേദഗതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.