മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം
text_fieldsകൊല്ലം: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം. നിയമസഭ പ്രമേയം പാസാക്കുകയും വേണം. ഇക്കാര്യം ഉന്നയിച്ച് ഫോറം വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എം.എൽ.എമാർക്കും സംസ്ഥാനത്തെ എല്ലാ എം.പിമാർക്കും നിവേദനം നൽകുമെന്ന് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പക്ഷഘാതത്തെയും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടർന്ന് ഒമ്പതു മാസം മുമ്പ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയിരുന്നു. ഒരാഴ്ച മുമ്പും സമാന രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹവും രക്തസമ്മർദവും വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാകുകയും ചെയ്തിരിക്കുകയാണ്. കാഴ്ചയും കുറഞ്ഞു. ജില്ല പ്രസിഡന്റ് മുഹ്സിൻ കോയ തങ്ങൾ, വൈസ് ചെയർമാൻ അയൂബ്ഖാൻ മഹ്ളരി, ജോയന്റ് സെക്രട്ടറി ഇ.ആർ. സിദ്ദിഖ് മന്നാനി, കൊല്ലം കോഓഡിനേറ്റർ നടയം ജബ്ബാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.