അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം -സിറ്റിസൺസ് ഫോർ ഡെമോക്രസി
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ 10 മാസം ജയിലിലായിരുന്ന നിയമവിദ്യാർഥി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എന്‍.ഐ.എക്ക് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണെന്ന് സിറ്റിസൺസ് ഫോർ ഡെമോക്രസി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരെ വിദ്യാർഥികൾക്കൊപ്പം നിന്ന് ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തതും ജാമ്യം റദ്ദാക്കാൻ ശ്രമിക്കുന്നതും. അലന്റെ തുടർപഠനത്തിനും ഭാവിക്കും തടസ്സമാകുന്ന നടപടിയാണ് ഈ നീക്കം.
ഇത്തരം പ്രതികാര നടപടികൾ, വിദ്യാർഥി - യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടൽ തടയുന്നതിന് മാത്രേ ഉപകരിക്കൂ. സർക്കാർ ഈ നീക്കത്തിൽ നിന്നും ഉടൻ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സർക്കാരും എന്‍.ഐ.എയും പിൻവലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സംയുക്ത പ്രസ്താവനയിൽ ഒപ്പ് വച്ചവർ:
ബി.ആർ.പി. ഭാസ്കർ
കെ. അജിത
കെ.കെ. കൊച്ച്
സണ്ണി എം. കപിക്കാട്
കെ.ജി. ജഗദീശൻ
മേഴ്സി അലക്സാണ്ടർ
കെ.കെ. ബാബുരാജ്
ജിയോ ബേബി
കെ.എസ്. ഹരിഹരൻ
ഡോ. സോണിയ ജോർജ്ജ്
ഭാസുരേന്ദ്ര ബാബു
എം. സുൽഫത്ത്
ചിത്ര നിലമ്പൂർ
ശ്രീജ നെയ്യാറ്റിൻകര
അഡ്വ. കുക്കു ദേവകി
ഡോ. കെ.ജി. താര
ആബിദ് അടിവാരം
സതി അങ്കമാലി
അഡ്വ. ജെ. സന്ധ്യ
ലാലി പി.എം.
എൻ. സുബ്രമഹ്ണ്യൻ
ഒ.പി. രവീന്ദ്രൻ
ഡോ. ഹരിപ്രിയ
പുരുഷൻ ഏലൂർ
അഡ്വ. കെ. നന്ദിനി
ആദി
ഗോമതി ഇടുക്കി
സി.എ. അജിതൻ
ഷമീന ബീഗം
പ്രശാന്ത് സുബ്രമഹ്ണ്യൻ
പ്രമീള ഗോവിന്ദ്
ഐ. ഗോപിനാഥ്
എച്മു കുട്ടി
അഡ്വ. ഭദ്ര കുമാരി
എം.എൻ. രാവുണ്ണി
ഷഫീഖ് സുബൈദ ഹക്കിം
ഡോ. സോയ ജോസഫ്
സുജ ഭാരതി
മുഹമ്മദ് ഉനൈസ്
വിപിൻ ദാസ്
കെ. മുരളി
അജയൻ കുമാർ
സി.പി. റഷീദ്
സേതു സമരം
റിജാസ് എം. സിദ്ധിഖ്
സ്വപ്‌നേഷ് എം. ബാബു
റഷീദ് മട്ടാഞ്ചേരി
സി.പി. നഹാസ്
ഷാന്റോ ലാൽ
മിഥുൻ എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.