പൗരത്വ നിയമത്തിലെ നിലപാട് ഉൾപ്പെടുത്തി നയപ്രഖ്യാപനത്തിന് അംഗീകാരം
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സർക്കാർ നിലപാട് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിെൻറ കരടിൽ ഉൾപ്പെടുത്തി. നിയമത്തിനെതിരെ സുപ്രീംകോടതിയെ സ ർക്കാർ സമീപിച്ചതും യോജിച്ച പ്രക്ഷോഭങ്ങളും നിയമസഭ പ്രമേയവും ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന തീരുമാനവും ജനങ്ങളുടെ ആശങ്കയുമൊക്കെ ഇതിൽ പരാമർശ വിധേയമാകും. കരടിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രതിപക്ഷ നേതാവ് പൗരത്വ വിഷയത്തിലെ നിലപാട് ഉൾപ്പെടുത്തണമെന്ന ആവശ്യപ്പെട്ടിരുന്നു. ജനുവരി 29നാണ് ഗവർണറുടെ പ്രസംഗം.
നയപ്രഖ്യാപന പ്രസംഗവും സർക്കാർ-ഗവർണർ പോരിന് വീണ്ടും വഴിയൊരുക്കിയേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പൗരത്വ ഭേദഗതിക്തെിരെ സർക്കാർ സുപ്രീംകോടതിയിൽ പോകും മുമ്പ് അനുമതി വാങ്ങേണ്ടിയിരുന്നുവെന്നും ചെയ്യാത്തത് നിയമലംഘനമാണെന്നും ഗവർണർ ആവർത്തിക്കുന്ന ഘട്ടത്തിലാണ് നയപ്രഖ്യാപനം വരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവർണർ ഇൗ ഭാഗം വായിക്കുേമാ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കരട് രാജ്ഭവന് അയക്കും. ഗവർണർക്ക് മാറ്റം ആവശ്യപ്പെടാമെങ്കിലും അംഗീകരിക്കേണ്ട നിയമപരമായ ബാധ്യത സർക്കാറിനില്ല.
താൽപര്യമില്ലാത്ത ഭാഗം വായിക്കാതെ വിട്ടുകളയുന്ന രീതി മുമ്പ് പല ഗവർണർമാരും സ്വീകരിച്ചിട്ടുണ്ട്. സുഖേദേവ് സിങ് കാങ്, പി. സദാശിവം എന്നിവർ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിട്ടിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിക്കാത്ത ഭാഗം വിട്ടുകളഞ്ഞ് വായിക്കുേമാ, പുറത്ത് നിലപാട് പരസ്യമായി പ്രഖ്യാപിക്കുമോ എന്നാണ് ആകാംക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.