Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമം: കോടതിയെ...

പൗരത്വ നിയമം: കോടതിയെ സമീപിക്ക​ും -ഇ.ടി. മുഹമ്മദ്​ ബഷീർ

text_fields
bookmark_border
പൗരത്വ നിയമം: കോടതിയെ സമീപിക്ക​ും -ഇ.ടി. മുഹമ്മദ്​ ബഷീർ
cancel

മലപ്പുറം: പൗരത്വ നിയമം നടപ്പാക്കാന്‍ നിയമ വിരുദ്ധവും വഴിവിട്ടതുമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണെന്ന് മുസ്​ലിം ലീഗ്​ ദേശീയ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍ കാരണം മരവിപ്പിക്കേണ്ടിവന്ന പൗരത്വ നിയമമാണ്​ ഇപ്പോള്‍ മഹാമാരിയുടെ മറവില്‍ പുറത്തെടുത്തത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്​താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാനാണ്​ നീക്കം. ഗുജറാത്ത്, ഛത്തീസ്ഗഢ്​, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളെയാണ്​ തെരഞ്ഞെടുത്തത്​. 2019ല്‍ പാര്‍ലമെൻറ്​ പാസാക്കിയ നിയമത്തി​െൻറ ചട്ടങ്ങള്‍ പോലും 19 മാസമായിട്ടും നിര്‍മിക്കാനായിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ആദ്യം നിയമ നടപടിയുമായി മുന്നോട്ടുവന്ന പാര്‍ട്ടി എന്ന നിലയില്‍ ലീഗ് സുപ്രീം കോടതിയില്‍ നൽകിയ കേസുകളോടൊപ്പം തന്നെ ഈ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ വീണ്ടും കോടതിയെ സമീപിക്കുകയെന്ന്​ ഇ.ടി. അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship law
News Summary - Citizenship law Will approach the court -ET Muhammad Basheer
Next Story