വ്യാജ വാർത്ത നൽകി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിക്കുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു
text_fieldsഅർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു. കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചെന്ന് കാട്ടിയാണ് പരാതി. തിരുവനന്തപുരം ടി.ബി സെൻററിൽ കോവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിെൻറ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടിവിയിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറക്കാൻ അമിത കൂലി ആവശ്യപ്പെെട്ടന്നും അത് ലഭിക്കാത്തതിനാൽ ലോഡ് ഇറക്കാതെ തൊഴിലാളികൾ അനിശ്ചിതത്വം സൃഷ്ടിച്ചെന്നുമാണ് റിപ്പബ്ലിക് ടിവി വാർത്ത നൽകിയത്.
എന്നാൽ, അതുപോലെരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ ഇപ്പോൾ തൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നതെന്നും സി.ഐ.ടി.യു വ്യക്തമാക്കി. കൂലിക്കായി തൊഴിലാളികൾ ആരോടും തർക്കിച്ചിട്ടില്ല. റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ സ്തുതകൾ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയും അതിലൂടെ കോവിഡ് പ്രതിരോധ സേവനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡിെൻറ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാലികളുടെ അധ്വാനത്തെ അപമാനിക്കുന്ന തരത്തില്‍ ഇതുപോലുള്ള വാര്‍ത്തകൾ പടച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.