‘ഇതാണോ പിണറായി ഭരണം’- മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി
text_fieldsചവറ: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ. ഇതാണോ പ ിണറായി വിജയെൻറ ഭരണമെന്നും പൊലീസ് രാജ് പ്രഖ്യാപിക്കാൻ ഇതെന്താ കശ്മീരാണോ എന്നും അദ്ദേഹം ചോദിച്ചു. ചവറ ഐ.ആർ.ഇയിൽ ആശ്രിതനിയമനം നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ 47 ദിവസമായി നടത്തുന്ന തൊഴിലാളിസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 11 തൊഴിലാളികൾക്ക് ചവറ എസ്.ഐ നോട്ടീസ് നൽകിയതാണ് പത്മലോചനനെ ചൊടിപ്പിച്ചത്. ജനങ്ങളെ വിരട്ടാനുള്ള അവകാശമൊന്നും പൊലീസിനില്ല. ഈ നാട്ടിൽ ഒരു സബ് ഇൻസ്പെക്ടർ പൊലീസ് രാജ് പ്രഖ്യാപിക്കുന്നു. ഇതിനു പിണറായി വിജയൻ മറുപടി പറയണം. ഞാൻ അദ്ദേഹത്തിെൻറ പാർട്ടിക്കാരനാണ്. വിവരം സി.പി.എം ജില്ല സെക്രട്ടറിയുമായി സംസാരിക്കുമെന്നും പത്മലോചനൻ പറഞ്ഞു. ജസ്റ്റിൻ ജോൺ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.