നോക്കുകൂലി: ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു
text_fields
കുമരകം: നോക്കുകൂലിയുടെ പേരിൽ ഗൃഹനാഥനെ മർദിച്ച് ൈക തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുമരകം സ്വദേശികളായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാർ, സി.ഐ.ടി.യു പ്രവർത്തകൻ സി.കെ. രാജു എന്നിവർക്കെതിരെയാണ് കുമരകം പൊലീസ് കേസെടുത്തത്. നോക്കുകൂലി നൽകാത്തതിെൻറ പേരിൽ കുമരകം പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ശ്രീകുമാരമംഗലം വായിത്ര ആൻറണിയുടെ (51) കൈയാണ് തല്ലിയൊടിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30നാണ് കേസിനാസ്പദമായ സംഭവം.
വീടിെൻറ കോൺക്രീറ്റ് ജോലിക്കായി എത്തിച്ച സിമൻറ് ലോറിയിൽനിന്ന് ആൻറണിയും മകനും ഇറക്കുന്നതിനിടെ സി.െഎ.ടി.യു പ്രവർത്തകർ നോക്കുകൂലി ആവശ്യപ്പെട്ട് അക്രമം നടത്തിയെന്നാണ് പരാതി.
കൈയൊടിഞ്ഞ ആൻറണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ആൻറണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആൻറണിയുടെ മൂത്തമകൻ ജയിൻ പത്താംക്ലാസ് വിദ്യാർഥിയാണ്. എസ്.എസ്.എൽ.സി പരീക്ഷക്ക് പഠിക്കുന്നതിനിടെയാണ് സി.ഐ.ടി.യു പ്രവർത്തകർ പിതാവിനെ ആക്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നോക്കുകൂലിക്കെതിരെ രംഗെത്തത്തിയിട്ടും ആക്രമണം നടത്തിയ സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയാറായിട്ടില്ല. രണ്ടാഴ്ച മുമ്പും വീട് നിർമാണം നടക്കുന്ന സ്ഥലെത്തത്തി സി.ഐ.ടി.യു പ്രവർത്തകർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.