ചിറ്റൂരിൽ കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങ? വൈദ്യുതിമന്ത്രിക്ക് രൂക്ഷവിമർശനവുമായി സി.ഐ.ടി.യു
text_fieldsതിരുവനന്തപുരം: വൈദ്യുതി മന്ത്രിയേയും ബോർഡ് ചെയർമാനേയും രൂക്ഷമായി വിമർശിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ മന്ത്രി ചർച്ചയ്ക്ക് തയാറാകാത്തതിനെത്തുടർന്നാണ് വിമർശനം. ആരാണ് മന്ത്രി, ആരാണ് ചെയര്‍മാന്‍ എന്ന് മനസിലാകാത്ത സാഹചര്യമാണ്. ചിറ്റൂരിൽ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പില്‍ നടക്കുന്നതൊന്നും അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് മന്ത്രി അവിടെ ഇരിക്കുന്നത്. അറിയാത്ത മന്ത്രി എന്തിനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. മന്ത്രി അറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന ചെയര്‍മാനെ എന്തിനാണ് വെച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം കേരളത്തോട് ഉത്തരം പറയേണ്ടി വരുമെന്നതിന് ഒരു സംശയവും വേണ്ട.
നോട്ടീസ് ഇറക്കി അത് മുന്നോട്ട് വെക്കുന്ന നിലപാടുകള്‍ മീഡിയയോട് വിശദീകരിച്ചു എന്ന കാരണം പറഞ്ഞ് എം.ജി. സുരേഷിനേയും ഹരികുമാറിനേയും സസ്‌പെന്‍ഡ് ചെയ്ത ഈ എം.ഡി മന്ത്രിയുടെ അനുമതിയോടെയാണോ മീഡിയക്ക് മുന്നില്‍ പുലഭ്യം പറഞ്ഞത്. സര്‍ക്കാറിന്റെ അനുമതിയോടെയാണോ മീഡിയയ്ക്ക് മുന്നില്‍ സ്ത്രീത്വത്തെ അപമാനിച്ചത്. സര്‍ക്കാറിന്റെ അനുമതിയോടെയാണോ സംഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി പുലഭ്യം പറഞ്ഞത്.
ഇത്തരം പ്രഖ്യാപനങ്ങള്‍ ഇവിടുത്തെ മന്ത്രിയുടെ അറിവോടെയല്ലായെങ്കില്‍ ഈ സി.എം.ഡിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആര്‍ജവം കേരളത്തിന്റെ വൈദ്യുതി മന്ത്രി കാണിക്കണം. ചിറ്റൂര്‍ ഒഴികെ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ, പക്ഷെ അവിടെ മാത്രം മുകളിലാണോ കൊച്ചങ്ങയെന്ന് സംശയമുണ്ട്. ഞങ്ങള്‍ക്ക് സംശയമുണ്ട്, ആരാണ് മന്ത്രി, ആരാണ് ചെയര്‍മാന്‍ എന്ന് -സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.