ബി. അശോക് യു.പിയിൽ ഗോശാലയിൽ ചെയർമാനാകേണ്ടയാളെന്ന് സി.ഐ.ടി.യു
text_fieldsകെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ രൂക്ഷവിമർശനവുമായി സി.ഐ.ടി.യു. ഏത് സുരക്ഷക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി. കെ മധു പറഞ്ഞു.
നാട്ടിലിറങ്ങിയാൽ ബി. അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താൻ ജനങ്ങളിറങ്ങിയാൽ അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ബി. അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്‍റാണ്. ചെയര്‍മാന്‍റെ നടപടികള്‍ക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍. 19ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. 19ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കും.18ലെ ചർച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി കെ.എസ്.ഇ.ബിയെ ചെയർമാൻ തകർക്കാൻ ശ്രമിക്കുകയാണ്. കെ.എസ്.ഇ.ബി ചെയർമാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്‍റ് ആർ. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.