Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവ് ഇ....

സി.പി.എം നേതാവ് ഇ. കാസിം കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
സി.പി.എം നേതാവ് ഇ. കാസിം കുഴഞ്ഞുവീണ്​ മരിച്ചു
cancel

കൊല്ലം: മു​ഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടിത്തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിനെത്തിയ സി.പി.എം സംസ്​ഥാന കൺട്രോൾ കമീഷൻ അംഗവും കാഷ്യു വർക്കേഴ്‌സ് സ​​​െൻറർ-സി.ഐ.ടി.യു സംസ്​ഥാന ജനറൽ സെക്രട്ടറിയുമായ ഇ. കാസിം (69) കുഴഞ്ഞുവീണ് മരിച്ചു. 

കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി ആശ്രാമം ​െഗസ്​റ്റ്​ ഹൗസിൽ ശനിയാഴ്ച രാവിലെ 11.15ന് യൂനിയൻ പ്രതിനിധികളുടെ യോഗം തുടങ്ങുന്നതിനുമുമ്പ്​ ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 

കശുവണ്ടി വ്യവസായികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയശേഷം തൊഴ​ിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിൽ പ​െങ്കടുക്കാൻ കസേരയിൽ ഇരിക്കുന്നതിനിടെയാണ്​ കുഴഞ്ഞുവീണത്​. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില​ുണ്ടായിരുന്ന ആംബുലൻസിലാണ്​ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്​. മരണവിവരമറിഞ്ഞ്​ ​േയാഗം നിർത്തി​െവച്ച്​ മുഖ്യമ​ന്ത്രി, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, മറ്റ്​ സി.പി.എം നേതാക്കൾ എന്നിവർ ആശുപത്രിയിലെത്തി. 

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥിയായിരിക്കെ കെ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്​ട്രീയത്തിലെത്തിയ ഇ. കാസിം എസ്.എഫ്‌.ഐയുടെ ആദ്യ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. സി.പി.എം അടൂർ, കുന്നത്തൂർ താലൂക്ക് സെക്രട്ടറി, ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി, കശുവണ്ടിത്തൊഴിലാളി യൂനിയൻ കുന്നത്തൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ​ പ്രവർത്തിച്ചു. നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്​. 

സി.പി.എം ജില്ലാ സെ​ക്ര​​േട്ടറിയറ്റ്​ അംഗം, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ സ്​ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.​ കശുവണ്ടി വികസന കോർപറേഷൻ, കാപക്‌സ് എന്നിവയുടെ ചെയർമാനായും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്​. മൃതദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ്, സി.ഐ.ടി.യു ഭവൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് ​െവച്ചശേഷം വിലാപയാത്രയായി കുടുംബവീടായ ശാസ്താംകോട്ട ഭരണിക്കാവ് കൂവളത്തറ ലോട്ടസ് ഭവനിലെത്തിച്ചു. ഖബറടക്കം മൈനാഗപ്പള്ളി കാരൂർകടവ് മുസ്​ലിം ജമാഅത്ത്​ പള്ളി ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ 11ന് നടക്കും. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 

ഭാര്യ: സൽമത്ത്. മക്കൾ: ശ്യാംലാൽ (ഗൾഫ്), സജിലാൽ (അധ്യാപകൻ, മൈലാപ്പൂർ), കെ.എസ്. സോയ (അധ്യാപിക, ബോയ്‌സ് എച്ച്.എസ്, തേവലക്കര), സൂഫിയ (അധ്യാപിക, ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: ഷംല (അധ്യാപിക, ബോയ്‌സ് എച്ച്.എസ്, കരുനാഗപ്പള്ളി), മുംതാസ്, എച്ച്. സലീം (വില്ലേജ് ഓഫിസർ, മൈനാഗപ്പള്ളി), അൻസാദ് (ഗൾഫ്). 


ഇ. കാസിമി​േൻറത്​​ അവകാശപോരാട്ടങ്ങൾക്ക്​ സമർപ്പിച്ച ജീവിതം
കൊല്ലം: തൊഴിലാളി അവകാശങ്ങൾക്ക്​ വേണ്ടി എന്നും നിലകൊണ്ട ഇ. കാസിമി​​​​െൻറ ജീവിതാവസാനവും തൊഴിലാളികളുടെ പ്രശ്​നങ്ങൾ ചർച്ചയാവേണ്ട യോഗത്തിൽ. മുഖ്യമന്ത്രി വിളിച്ചുചേർച്ച കശുവണ്ടി തൊഴിലാളി യൂനിയൻ നേതാക്കളുടെ ​േയാഗത്തിൽ നിലവിലെ ​പ്രശ്​നങ്ങൾ അവതരിപ്പിക്കാനു​ള്ള തയാറെടുപ്പോടെയാണ്​ കാസിം എത്തിയത്​​. അതിന്​ കഴിയാതെ അദ്ദേഹം വിടവാങ്ങിയപ്പോൾ നിലച്ചത്​ ജില്ലയിൽ പതിറ്റാണ്ടുകളോളം അവകാശസമരങ്ങൾക്ക്​ മു​ന്നണിയിൽനിന്ന ശബ്​ദം കൂടിയായിരുന്നു. ആശ്രാമം ​െഗസ്​റ്റ്​ ഹൗസിൽ ശനിയാഴ്ച രാവിലെ 11.15ന് യൂനിയൻ പ്രതിനിധികളുടെ യോഗം തുടങ്ങുന്നതിനുമുമ്പ്​ ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നു.

സി.ഐ.ടി.യു കൊല്ലം ജില്ലാ വൈസ്​ പ്രസിഡൻറ്, കാഷ്യൂ വർക്കേഴ്സ്​ സ​​​െൻറർ സംസ്​ഥാന ജനറൽ സെക്രട്ടറി, കേരള കാഷ്യൂ സ്​റ്റാഫ് സ​​​െൻറർ സംസ്​ഥാന വൈസ്​ പ്രസിഡൻറ്, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ്​ കമ്മിറ്റി അംഗം എന്നീ നിലകളിൽ സജീവ പ്രവർത്തനമാണ്​ കാസിം നടത്തിയത്​. ഏറ്റെടുക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. സി.പി.എമ്മി​​​​െൻറയും സി.​െഎ.ടി.യുവി​​​​​െൻറയും വിവിധ പദവികൾ വഹിക്കു​േമ്പാഴും സംഘടനാചട്ടക്കൂടുകൾ കർശനമായി പാലിച്ചായിരുന്നു മുന്നോട്ടുപോയത്​. ജില്ലാ കൗൺസിൽ അംഗമായും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ്​ പ്രസിഡൻറായും പ്രവർത്തിച്ചു. കാസിമി​​​​െൻറ വേർപാട് തൊഴിലാളി പ്രസ്​ഥാനങ്ങൾക്ക് കനത്തനഷ്​ടമാണെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്​. സുദേവനും പറഞ്ഞു. 


വിടവാങ്ങിയത്​ ജനപക്ഷത്ത്​ പ്രവർത്തിച്ച കമ്യൂണിസ്​റ്റ്​​ നേതാവ്​
ശാസ്​താംകോട്ട: തൊഴിലാളി സംഘടനാപ്രവർത്തനത്തിനുവേണ്ടി സമർപ്പിതമായിരുന്നു ഇ. കാസിം എന്ന നേതാവി​​​​െൻറ ജീവിതം. പിന്നാലെ വന്നവരും കൈപിടിച്ച്​ പ്രസ്ഥാനത്തിലേക്ക്​ കൊണ്ടുവന്നവരുമെല്ലാം ഉന്നതസ്ഥാനങ്ങളിലേക്ക്​ പടികയറി പോയപ്പോഴും മൂല്യാധിഷ്​ഠിത രാഷ്​ട്രീയത്തി​​​​െൻറ ഭൂമികയിൽ നിസ്സംഗതയോടെ തൊഴിലാളിപക്ഷ പ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. മൈനാഗപ്പള്ളി കാര​ൂർക്കടവിലെ യാഥാസ്ഥിതിക മുസ്​ലിം കുടുംബത്തിൽ ജനിച്ച ഇ. കാസിം എസ്​.എഫ്​.​െഎയുടെ പൂർവരൂപമായ കെ.എസ്​.എഫിലൂടെയാണ്​ പൊതുരംഗത്തെത്തിയത്​. 1970 ഡിസംബർ 31, 1971 ജനുവരി ഒന്ന്​, രണ്ട്​ തീയതികളിലായി എസ്​.എഫ്​.​െഎ രൂപവത്​കരിക്കപ്പെട്ടപ്പോൾ കൊല്ലം ജില്ലാ പ്രസിഡൻറായി. 

കേരളത്തിലെ കാമ്പസുകളിൽ കെ.എസ്​.യു കത്തിനിന്ന കാലത്ത്​ ശാസ്​താംകോട്ട ദേവസ്വം ബോർഡ്​ കോളജിൽ പി.ആർ. അയ്യപ്പദാസിനൊപ്പം എസ്​.എഫ്​.​െഎയുടെ പതാക പാറിച്ചു. കോളജ്​ വിദ്യാഭ്യാസത്തിനുശേഷം സി.പി.എം ശാസ്​താംകോട്ട ലോക്കൽ സെക്രട്ടറിയായി. പാടം മുതൽ പടിഞ്ഞാറേകല്ലട വരെ നീളുന്ന അവിഭക്ത കുന്നത്തൂർ താലൂക്കിലെ സി.പി.എമ്മി​​​​െൻറ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. ഇതിനിടെ പുന്നമൂട്​ കശുവണ്ടി ഫാക്​ടറി തൊഴിലാളികളെ സംഘടിപ്പിച്ച്​ ട്രേഡ്​ യൂനിയൻ രംഗത്ത്​ ചുവടുറപ്പിച്ചു. സി.​െഎ.ടി.യുവി​​​​െൻറ ജില്ലാ പ്രസിഡൻറും കാഷ്യൂ വർക്കേഴ്​സ്​ സ​​​െൻറർ (സി.​െഎ.ടി.യു) സംസ്ഥാന ജനറൽസെക്രട്ടറിയുമായി പിന്നീട്​. 1991ൽ ജില്ലാ കൗൺസിലിലേക്കും 1996ൽ ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത്​ വൈസ്​പ്രസിഡൻറ​ും കുറഞ്ഞ കാലം ആക്​ടിങ്​ പ്രസിഡൻറുമായി. കാപ്പക്​സി​​​​െൻറയും കശുവണ്ടി വികസന കോർപറേഷ​​​​െൻറയും ചെയർമാനായും 10 വർഷത്തോളം പ്രവർത്തിച്ചു. 

അടിയന്തരാവസ്ഥക്കാലത്ത്​ 13 മാസം ജയിൽവാസം അനുഭവിച്ചു. അന്നേറ്റ മർദനങ്ങൾ പിന്നീട്​ ആരോഗ്യത്തിന്​ വെല്ലുവിളിയായി. 1988 മുതൽ സി.പി.എമ്മി​​​​െൻറ ജില്ലാ സെക്ര​േട്ടറിയറ്റ്​ അംഗമാണ്​. ഇത്രയുംകാലം ഇൗ പദവിയിലിരുന്ന മറ്റൊരു സി.പി.എം നേതാവും കൊല്ലത്തില്ല. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൺട്രോൾ കമീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലെ സി.പി.എമ്മി​​​​െൻറ ന്യൂനപക്ഷമുഖമായിരുന്നു ഇ. കാസിം. രാഷ്​ട്രീയശത്രുക്കൾ പോലും ബഹുമാനിക്കുന്ന മൂല്യാധിഷ്​ഠിത പൊതുപ്രവർത്തനത്തി​​​​െൻറ നേർക്കാഴ്​ചയായിരുന്നു ആ വിപ്ലവജീവിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscitu leadermalayalam news
News Summary - citu leader died-Kerala news
Next Story