കെ.എസ്.ആർ.ടി.സി: മന്ത്രിയെയും സി.എം.ഡിയെയും പരിഹസിച്ച് സി.ഐ.ടി.യു നേതാവ്
text_fieldsതിരുവനന്തപുരം: ശമ്പള വിതരണ പ്രശ്നത്തിൽ ഗതാഗത മന്ത്രിയെയും സി.എം.ഡിയെയും പരിഹസിച്ച് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ. വിക്രമാദിത്യൻ വേതാളത്തെ തോളലിട്ടപോലെ മന്ത്രി സി.എം.ഡിയെ ചുമക്കുകയാണെന്നാണ് പരിഹാസം.
വസ്തുതയുമായി പുലബന്ധമില്ലാതെ വേതാളത്തിന്റെ കഥ കേട്ട് എന്തും വിളിച്ച് പറയാമെന്ന നില അവസാനിപ്പിക്കണമെന്നും ഹരികൃഷ്ണൻ പറഞ്ഞു. ശമ്പളം ഘട്ടം ഘട്ടമായി നൽകുന്നതിനെതിരെ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) കിഴക്കേകോട്ട ചീഫ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരികൃഷ്ണൻ.
ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. സ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മാനേജ്മെന്റിനുണ്ട്. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിനായി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കണം. ആവശ്യമെങ്കിൽ യൂനിയനുകളുമായി ചർച്ചയാകാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഹരികൃഷ്ണൻ മന്ത്രിയെ പരിഹസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.