കാന്തപുരത്തെ കുറിച്ചുള്ള പരാമർശം: സി.പി.എം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: എറണാകുളം ജില്ലയിലെ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കുറിച്ച് ജില്ല സെക്രേട്ടറിയറ്റംഗം നടത്തിയ പരാമർശം സി.പി.എമ്മിനെ വിവാദത്തിൽ കുടുക്കുന്നു. സി.പി.എം കളമശ്ശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ജില്ല സെക്രേട്ടറിയറ്റംഗവും സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എൻ. ഗോപിനാഥ് അബൂബക്കർ മുസ്ലിയാരെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
കാന്തപുരം വിഭാഗത്തിന് സമൂഹത്തിൽ വലിയ സ്വാധീനമില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചില ആളുകൾ സീറ്റിന് കാന്തപുരത്തിൻറ പിന്നാലെ നടന്നെന്നും അവരൊന്നും ഈ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ഗോപിനാഥ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാന്തപുരത്തെപ്പോലുള്ളവർക്ക് ഇൗ പാർട്ടി വില കൽപിച്ചിട്ടില്ലെന്നും പറഞ്ഞതായാണ് ആക്ഷേപം.
മുൻ എം.എൽ.എ എ.എം. യൂസഫും ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബുവും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി കാന്തപുരത്തെ കാണാൻ പോയെന്ന ആക്ഷേപം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു. ലോക്കൽ കമ്മിറ്റി സമ്മേളനത്തിലും ഒരു പ്രതിനിധി വിമർശനം ഉയർത്തിയിരുന്നു. അതിന് മറുപടി പറയവെയായിരുന്നു ഗോപിനാഥിെൻറ പരാമർശം. ഒക്ടോബർ എട്ടിന് കളമശ്ശേരി പത്തടിപ്പാലത്ത് നടന്ന സമ്മേളനത്തിൽ 125 പ്രതിനിധികളാണ് പെങ്കടുത്തത്. ഏരിയ ആക്ടിങ് സെക്രട്ടറി കെ.ബി. വർഗീസിെൻറയും എ.എം. യൂസഫിെൻറയും സാന്നിധ്യത്തിലായിരുന്നു ഗോപിനാഥിെൻറ വിമർശനം.
സി.പി.എം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന കാന്തപുരം എ.പി വിഭാഗം നേതാവിനെതിരെ ജില്ല സെക്രേട്ടറിയറ്റംഗം നടത്തിയ പരാമർശം പാർട്ടിക്ക് പുറത്തും ചർച്ചയായിട്ടുണ്ട്. പാർട്ടിയുമായി ന്യൂനപക്ഷ വിഭാഗങ്ങളെ അടുപ്പിക്കാൻ നേതൃത്വം ശ്രമിക്കുേമ്പാഴാണ് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പരാജയമേറ്റുവാങ്ങിയ ജില്ലയിലെ നേതാവിെൻറ പരാമർശമെന്നാണ് ആക്ഷേപം. സംസ്ഥാന സമ്മേളനവേദിയായതിനാൽ മറ്റ് ജില്ലകെളക്കാൾ നേരത്തേയാണ് എറണാകുളത്ത് സമ്മേളനങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.