തച്ചങ്കരിയെ തളക്കാൻ സി.െഎ.ടി.യു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാേനജിങ്ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിക്ക് മൂക്കുകയറിടാൻ സി.െഎ.ടി.യു സംസ്ഥാന നേതൃത്വം സർക്കാറിനെ സമീപിച്ചു. കെ.എസ്.ആർ.ടി.സിയിലെ സി.പി.എം അനുകൂല യൂനിയനായ കെ.എസ്.ആർ.ടി.ഇയുടെ സമ്മർദത്തിലാണ് ഇടപെടൽ. തച്ചങ്കരിയുടെ പെരുമാറ്റം നിയന്ത്രിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഒാഫിസിനെയും ധരിപ്പിച്ചു. ഇക്കാര്യത്തിൽ ഇടപെടുമെന്ന ഉറപ്പ് യൂനിയൻ നേതൃത്വത്തിന് ലഭിച്ചു.
ശനിയാഴ്ച ചേർന്ന സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റിൽ തച്ചങ്കരിക്ക് എതിരെ വിമർശനം ഉയർന്നു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെയാണ് എം.ഡി പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ പരസ്യമായ അഭിപ്രായ പ്രകടനത്തിന് മുതിരാത്തത് േട്രഡ് യൂനിയനുകളുടെ ദൗർബല്യംകൊണ്ടല്ല എന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തൊഴിലാളികളെയും യൂനിയനുകളെയും അധിക്ഷേപിക്കുന്ന തച്ചങ്കരിയുടെ നിലപാട് തരംതാണതും ധിക്കാരം നിറഞ്ഞതുമാണെന്ന് യോഗ ശേഷം സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. പൊതുമേഖലാ സ്ഥാപനത്തിെൻറ എം.ഡി നാട്ടുപ്രമാണിയുടെ ശൈലിയിൽ പ്രവർത്തിക്കുന്നതും സംസാരിക്കുന്നതും അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിപ്പോ സന്ദർശന വേളകളിൽ തൊഴിലാളി യൂനിയനുകളെ അധിക്ഷേപിക്കൽ പതിവാണ്. ഇൗ നിലപാട് അംഗീകരിക്കില്ല.
ഡയറക്ടർ ബോർഡ് യോഗം വിളിക്കാതെ തനിക്കു തോന്നുന്ന ‘പരിഷ്കാരങ്ങൾ’ വലിയ പ്രചാരണം നൽകി നടപ്പാക്കുന്ന തച്ചങ്കരിയുടെ ചെയ്തികളിൽ, തൊഴിലാളികൾ അസംതൃപ്തരാണ്. കോർപറേഷെൻറ തകർച്ചക്ക് കാരണം തൊഴിലാളികളാണെന്ന തച്ചങ്കരിയുടെ വാദം വിവരക്കേടും ധിക്കാരവുമാണ്.
ഒരു കാലത്തും രക്ഷപ്പെടില്ല എന്ന് പലരും വിധിയെഴുതിയിരുന്ന ട്രാൻസ്പോർട്ട് കോർപറേഷനെ സംരക്ഷിക്കാനുള്ള സർക്കാറിെൻറ നടപടികൾക്കു പിന്നിൽ അണിനിരത്തേണ്ട തൊഴിലാളികളെ അപക്വമായ വാചകമടിയിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽനിന്നകറ്റാൻ ആരും ശ്രമിക്കരുതെന്നും സി.െഎ.ടി.യു മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.