പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും –സി.െഎ.ടി.യു
text_fieldsആലപ്പുഴ: തൊഴിലാളികളെ വിഭജിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങൾക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്തുന്നതും സംസ്ഥാന സര്‍ക്കാറിെൻറ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിൽ എത്തിക്കുക എന്നതുമാണ് സി.െഎ.ടി.യു സംസ്ഥാന സമ്മേളനത്തിലെ പ്രധാന വിഷയമെന്ന് അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരന് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിെൻറ പൊതുമേഖല സ്വകാര്യവത്കരണം, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ തൊഴില്‍ചൂഷണം എന്നിവക്കെതിരായ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. സംസ്ഥാന സര്‍ക്കാറിെൻറ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിൽ എത്തിക്കാന്‍ തൊഴിലാളികള്‍ മുന്നിട്ടിറങ്ങും. ജനങ്ങളുടെ അനുമതിയില്ലാതെ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചെന്നും ഒരു കോടി അംഗത്വം എന്ന ലക്ഷ്യത്തോടെ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ തൊഴിലാളികളെ അംഗങ്ങളാക്കാന്‍ യുവസംഘടന പ്രവര്‍ത്തകരെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിനിധികളില്‍ 25ൽ കുറയാത്ത ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുമെന്നും യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ തമ്മിെല യോജിപ്പ് താഴെതട്ടിൽ എത്തിക്കാന്‍ കാല്‍നടജാഥകള്‍ സംഘടിപ്പിക്കും. മുത്തൂറ്റ് ഫിനാന്സ്പോലുള്ള സ്ഥാപനങ്ങള്‍ തൊഴിലാളിദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ അടച്ചുപൂട്ടുംവരെ സമരം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ല പ്രസിഡൻറ് എച്ച്. സലാം, ജില്ല സെക്രട്ടറി പി. ഗാനകുമാര്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ചിത്തരഞ്ജന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.