സി.ഐ.ടി.യു സമരം: കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റുമെന്ന് കോളജ് മാനേജ്മെന്‍റ്
text_fieldsകൊച്ചി: സി.ഐ.ടി.യു സമരത്തത്തെുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുന്നതായി കോളജ് മാനേജ്മെന്‍റ്. വിദ്യാര്‍ഥികളുടെയും രോഗികളുടെയും ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്മെന്‍റ് ഹൈകോടതിയില്‍ നല്‍കിയ ഉപഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു കഴിഞ്ഞ മാസം 13മുതല്‍ സമരം നടത്തുകയാണ്. തിങ്കളാഴ്ച വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ പോലും ഉപരോധസമരം നടത്തുന്നവര്‍ അനുവദിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹരജി. രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വരുന്ന വലിയസംഘം 24 മണിക്കൂറും മെഡിക്കല്‍, ഡെന്‍റല്‍, ആശുപത്രി സമുച്ചയത്തിന്‍െറ വരാന്തയില്‍ തമ്പടിച്ച് ആശുപത്രിയിലേക്ക് എത്തുന്നവരെ തടയുന്നതായി ഉപഹരജിയില്‍ പറയുന്നു. മാനേജ്മെന്‍റ് പലതവണ ചര്‍ച്ച ചെയ്തിട്ടും സമരം ഒത്തുതീര്‍ക്കാന്‍ യൂനിയനുകാര്‍ തയാറാകുന്നില്ല.
പരീക്ഷയെഴുതാന്‍ കഴിയാതെവന്നതോടെ സ്ഥാപനങ്ങളുടെ കസ്റ്റോഡിയനായ അഡ്വക്കറ്റ് റിസീവര്‍ക്ക് കുട്ടികള്‍ പരാതി നല്‍കി. റിസീവര്‍ പൊലീസ് സ്റ്റേഷനിലും പൊലീസിലെ ഉന്നതര്‍ക്കും പരാതി നല്‍കിയിട്ടും അവര്‍ ഒന്നും ചെയ്തില്ല. സംരക്ഷണമൊരുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും പൊലീസ് സമരക്കാരെ സഹായിക്കുകയാണെന്നും ഉപഹരജിയില്‍ വ്യക്തമാക്കുന്നു.
രോഗികളുടെ സുരക്ഷ ഉറപ്പാക്കാനാകാത്തതിനാല്‍ അവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടു. കോളജിന് അവധി പ്രഖ്യാപിക്കുകയാണ്. കോളജിലേക്കും ആശുപത്രിയിലേക്കുമുള്ള കുടിവെള്ളം പോലും സമരക്കാര്‍ തടഞ്ഞു. കുടിവെള്ളത്തില്‍ വിഷം കലക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ആശുപത്രിക്കും കോളജിനും സമരം മൂലമുണ്ടായ നാശനഷ്ടം കണക്കാക്കാനായില്ല. ഇനിയും സുരക്ഷ ലഭിച്ചില്ളെങ്കില്‍ കോടികളുടെ ഉപകരണങ്ങളും നശിക്കും.
കോളജ് മലപ്പുറത്തേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചതായും അതിന് ഒരു വര്‍ഷം വേണ്ടിവരുമെന്നും ഉപഹരജിയില്‍ പറയുന്നു. അതുവരെ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മാനേജ്മെന്‍റ് ഹൈകാടതിയോട് അഭ്യര്‍ഥിച്ചു. സമരക്കാരെ നീക്കംചെയ്യണമെന്നും നൂറുമീറ്ററെങ്കിലും അകലേക്ക് അവരെ മാറ്റണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.