പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന പദ്ധതി ഏഴ് ജില്ലകളിൽ കൂടി
text_fieldsകൊച്ചി: പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തിലെ ഏഴ് ജില്ലകളില്‍ കൂടി നടപ്പാക്കുമെന്ന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി.എൻ.ജി.ആർ.ബി) ചെയര്മാന് ഡി.കെ. സറഫ്. എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പാക്കിയത്. കൊച്ചി -മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിലൂടെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേക്കും മാഹിയിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിെൻറ ടെൻഡര്‍ നടപടി ജൂലൈ പത്തിന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗെയിൽ ൈപപ്പ്ലൈൻ പദ്ധതിയുടെ ഒന്നാംഘട്ടം ജനുവരിയിൽ കമീഷൻ ചെയ്യുകയാണ് ലക്ഷ്യം. കൊച്ചി -മംഗലാപുരം നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ വരുന്നത് 505 കിലോമീറ്റർ ദൂരമാണ്. മംഗലാപുരം -കൊച്ചി പാതയിലൂടെയുള്ള എൽ.എൻ.ജി പൈപ്പ്ലൈൻ കമീഷൻ ചെയ്യുന്നതിെനാപ്പം പാചകവാതകവിതരണവും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ട്. ഇതിനായി പൈപ്പ് സ്ഥാപിക്കുന്ന നടപടി ആരംഭിക്കേണ്ടതുണ്ട്. ഏറെ വൈകാതെ സംസ്ഥാനം പൂര്‍ണമായും സിറ്റി ഗ്യാസ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുമെന്നും സറഫ് പറഞ്ഞു.
നിലവില്‍ കൊച്ചിയില്‍ 32 കിലോ മീറ്റര്‍ സ്റ്റീല്‍ പൈപ്പ് ലൈനും 74 കിലോ മീറ്റര്‍ എം.ഡി.പി.ഇ പൈപ്പ്ലൈനും സ്ഥാപിക്കുന്ന ജോലികൾ പൂര്‍ത്തിയായി. നാലു എൽ.എൻ.ജി സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം 14 പുതിയ എൽ.എൻ.ജി സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. കേന്ദ്ര സർക്കാറിെൻറ ഉൗർജസ്വയംപര്യാപ്ത നയത്തിെൻറ ഭാഗമായി 2022ഒാടെ അസംസ്കൃത എണ്ണ ഇറക്കുമതി 10ശതമാനം കുറക്കാനാണ് ശ്രമം. 3700 കോടി മുതൽമുടക്കുള്ള പദ്ധതി 2007ലാണ് തുടങ്ങിയത്. പദ്ധതി പൂർത്തിയാകുന്നതോടുകൂടി കേരളവും ദേശീയ പൈപ്പ്ലൈൻ ശൃംഖലയുടെ ഭാഗമാകും. അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തുടനീളം പൈപ്പ്ൈലനിലൂടെ പാചകവാതകം നേരിെട്ടത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.