സിവിൽ പൊലീസ് മെയിൻ ലിസ്റ്റ്: എം.എസ്.പി ബറ്റാലിയനിൽ 34 ശതമാനം പേരും പുറത്ത്
text_fieldsമലപ്പുറം: സിവിൽ പൊലീസ് ഒാഫിസർ പി.എസ്.സി മെയിൻ ലിസ്റ്റിൽ നിന്ന് എം.എസ്.പി ബറ്റാലിയനിലേക്ക് നിയമനം പ്രതീക്ഷിച്ച 34 ശതമാനം പേരും പുറത്ത്. 27 വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സിവിൽ പൊലീസ് ഒാഫിസർ മെയിൻ ലിസ്റ്റിൽ നിന്ന് എം.എസ്.പിയുടെ ഉദ്യോഗാർഥികൾ പുറത്താവുന്നത്. മുൻ വർഷം സപ്ലിെമൻററി ലിസ്റ്റിൽനിന്നടക്കം 104 ശതമാനം നിയമനം നടന്ന എം.എസ്.പി ബറ്റാലിയനിലേക്ക് ഇപ്രാവശ്യം 66 ശതമാനം നിയമന ശിപാർശകൾ മാത്രമാണ് നൽകിയത്.
സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലായി മെയിൻ ലിസ്റ്റിൽ നിന്ന് 25 ശതമാനത്തോളം പേരാണ് പുറത്താവുന്നത്. 7580 പേരുള്ള ലിസ്റ്റിൽ 5667 പേർക്ക് മാത്രമാണ് ഇതുവരെ അൈഡ്വസ് ലഭിച്ചത്.
ജൂൺ 30നാണ് ലിസ്റ്റിെൻറ കാലാവധി അവസാനിച്ചത്. 2017ൽ നോട്ടിഫിക്കേഷൻ വന്നത് മുതൽ 2021 വരെയുള്ള വർഷങ്ങളിലേക്കായി എം.എസ്.പി ബറ്റാലിയനിലേക്കായി 832 അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം. മുൻ ലിസ്റ്റിലെയും ഈ ലിസ്റ്റിലെ ജോലിക്ക് സന്നദ്ധതയില്ലാത്ത ഉദ്യോഗാർഥികളെയും കുറച്ചാൽ 668 നിയമനങ്ങൾ മാത്രമാണ് നടന്നത്. എം.എസ്.പിയിൽ 1259 പേർ മെയിൻ ലിസ്റ്റിലും 533 പേർ സപ്ലിമെൻററി ലിസ്റ്റിലുമുള്ള സാഹചര്യത്തിലാണിത്.
സേനയിൽ ആൾബലമില്ലെന്ന പരാതി നിരന്തരമുണ്ടായിട്ടും ആവശ്യത്തിന് നിയമനം നടത്തുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കോവിഡ് സാഹചര്യത്തിൽ നിരവധി ലിസ്റ്റുകൾ സർക്കാർ നീട്ടി നൽകിയിരുന്നു. യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ടും കോവിഡ് പ്രതിസന്ധിയിലും മാസങ്ങളോളം നിയമന നടപടികൾ തടസ്സം വന്നിട്ടും ഒരു വർഷം മാത്രം കാലാവധിയുള്ള ലിസ്റ്റ് നീട്ടിയില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
വർഷങ്ങൾ കാത്തിരുന്ന് നേടിയ പ്രതീക്ഷകൾ ഇല്ലാതാവുേമ്പാൾ ലിസ്റ്റ് നീട്ടി സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.