പൊലീസുകാരെൻറ മരണം ഏഴ് പൊലീസുകാർ കീഴടങ്ങി
text_fieldsപാലക്കാട്: കല്ലേക്കാട് എ.ആര് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഏഴ് പൊലീസുകാർ കീഴടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിക്ക് മുന്നിൽ ഒരു എ.എസ്.ഐയും സി.പി.ഒമാരായ അഞ്ചു പേരും ഒരു സീനിയർ സിവിൽ ഓഫിസറുമാണ് കീഴടങ്ങിയത്.
വൈകീേട്ടാടെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ ഇവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ക്യാമ്പ് മുൻ െഡപ്യൂട്ടി കമാൻഡൻറ് സുരേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.
ജൂലൈ 25നാണ് അഗളി സ്വദേശിയും ആദിവാസിയുമായ കുമാറിനെ ലക്കിടി െറയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുമാറിെൻറ സഹോദരനും പൊലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തതോടെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയിലാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.