സിവിൽ സർവിസിൽ ചരിത്രം കുറിച്ച് ശ്രീധന്യ
text_fieldsകൽപറ്റ: ആരെയും മോഹിപ്പിക്കുന്ന സിവിൽ സർവിസ് പരീക്ഷയിൽ വയനാട്ടുകാരിയായ ആദിവാസ ി പെൺകുട്ടിക്ക് ചരിത്രനേട്ടം. പൊഴുതന ഇടിയംവയൽ എം.ഇ.എസ് കോളനിയിലെ ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി ആദിവാസി കുറിച്യ വിഭാഗത്തിൽനിന്ന് യോഗ്യത നേടുന്ന ആദ്യ മലയാളി പെൺകുട്ട ിയായി. മൂന്നാമത്തെ പരിശ്രമത്തിലാണ് 26കാരിയായ ഇവർ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
അമ്പലക്കൊല്ലി വീട്ടിൽ സുരേഷ്-കമല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ശ്രീധന്യ. തരിയോട് നിർമല ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാവുമന്ദം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി. കോഴിക്കോട് ദേവഗിരി കോളജിൽ സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
കേരള പൊലീസിൽ വനിത കോൺസ്റ്റബിൾ തസ്തികയിൽ നിയമനം ലഭിച്ചെങ്കിലും പോയില്ല. ഇതിനിടെ ട്രൈബൽ വകുപ്പിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറായി ഏതാനും നാൾ ജോലിചെയ്തു.
സിവിൽ സർവിസ് മോഹം കലശലായതോടെ ജോലി ഒഴിവാക്കി. പിന്നാലെ തിരുവനന്തപുരത്തെ ഫോർച്യൂൺ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ കഠിന പരിശീലനത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.