തലസ്ഥാനത്ത് സിവിൽ സർവിസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി
text_fieldsകഴക്കൂട്ടം: സിവിൽ സർവിസ് പഠനത്തിനെത്തിയ വിദ്യാർഥിനിയെ, കഴക്കൂട്ടത്ത് അപ്പാർട്മെന്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. രണ്ടു ദിവസം മുമ്പ് അർധരാത്രിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കൂപ്പർ ദീപുവാണ് പീഡിപ്പിച്ചത്. തിരുവനന്തപുരത്ത് പഴയ കാറുകൾ വാങ്ങി കച്ചവടം ചെയ്യുന്ന ആളാണ് ദീപു. തന്റെ ആൺ സുഹൃത്തിനെ പറ്റി ചിലകാര്യങ്ങൾ പറയാൻ ഉണ്ടെന്ന് ഫോണിലൂടെ പറഞ്ഞശേഷം ദീപു മുറിയിലെത്തുകയും, ബലമായി കീഴ്പ്പെടുത്തിയ ശേഷം മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിനു ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനം നടന്ന മുറിയിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.