Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍  ധവള പത്രം പുറത്തിറക്കണം;  ഓണ്‍ലൈന്‍ ഒപ്പുശേഖരണവുമായി സന്നദ്ധ സംഘടന
cancel
camera_alt

മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനിലൂടെ ഒപ്പുരേഖപ്പെടുത്തി ധവളപത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ടുള്ള കാംപയിന്‍ ഉദ്ഘാടനം ചെയ്യുന്നു.

Homechevron_rightNewschevron_rightKeralachevron_rightവര്‍ഗീയ ചേരിതിരിവ്...

വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍ ധവള പത്രം പുറത്തിറക്കണം; ഓണ്‍ലൈന്‍ ഒപ്പുശേഖരണവുമായി സന്നദ്ധ സംഘടന

text_fields
bookmark_border

ന്യൂഡൽഹി: കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് അവകാശപ്പെട്ട ഒരു ക്ഷേമപദ്ധതിയെ മുന്‍നിര്‍ത്തി തെറ്റിദ്ധാരണ പരത്താനും അതുവഴി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തടയാന്‍ കേരള സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവിൽ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻറ്​ പീസ് ഫോറം. 11 ആവശ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ നിവേദന സമര്‍പ്പണത്തി​െൻറ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ മേഖലയിലെ ആയിരങ്ങള്‍ ഇതിനകം ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായിട്ടുണ്ട്. കാംപയിന്‍ തുടരുകയാണ്.

കേരള ജനസംഖ്യയുടെ അനുപാതവും സാമുദായികസ്ഥിതിയും അടിസ്ഥാനമാക്കി ഓരോ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിഭവങ്ങള്‍ ഭരണഘടനാപരമായി വീതിച്ചു നല്‍കിയതി​െൻറ കണക്ക് സര്‍ക്കാര്‍ തന്നെ പുറത്തു വിടുന്നതാണ് കുപ്രചാരണങ്ങളെ തിരുത്താന്‍ ഏറ്റവും ഉപകാരപ്പെടുകയെന്ന് സന്നദ്ധ സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കണമെന്ന 11 ആവശ്യങ്ങളടങ്ങിയ നിവേദനത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻറ്​ പീസ് സമര്‍പ്പിക്കുക.

വിവിധ കേന്ദ്ര - സംസ്ഥാന സർവകലാശാലകളിലും വിദേശസർവകലാശാലകളിലും ഉള്ള അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ കൂട്ടായ്മയാണ് സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻറ്​ പീസ്. ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അബ്ദുല്ലാ അബ്ദുല്‍ ഹമീദാണ് കോഡിനേറ്റര്‍. സാംസ്‌കാരിക പ്രവര്‍ത്തകനും ചിന്തകനുമായ സയ്യിദ് അഷ്‌റഫ് തങ്ങള്‍ (സൗദി അറേബ്യ) ആണ് ചെയര്‍മാന്‍.

വിവിധ പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍, മതേതര ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യപരമായ സംവാദങ്ങള്‍, സമാധാനവും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ക്രിയാത്മക ഇടപെടലുകളൊക്കെയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

11 ആവശ്യങ്ങള്‍ ഇവയാണ്.

1. ഉദ്യോഗതലങ്ങളില്‍ (ബ്യുറോക്രസിയില്‍) (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)

2. പോലീസില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)

3. ജുഡീഷ്യറിയില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)

4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സര്‍ക്കാര്‍, എയ്ഡഡ്) ഉദ്യോഗസ്ഥ-അധ്യാപക തസ്തികകളില്‍ (സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലും, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങലും ഉള്ള തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)

5. സര്‍ക്കാരിന് കീഴില്‍ ഉള്ള കോര്‍പ്പറേഷനുകള്‍, വിവിധ ബോര്‍ഡുകള്‍ എന്നിവയില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)

6. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിയമനങ്ങളില്‍ (വകുപ്പുകളും തസ്തികകളും വെവ്വേറെ തരം തിരിച്ചുള്ളത് ജനസംഖ്യാനുപാതത്തില്‍)

7. സര്‍ക്കാര്‍ ജോലികളില്‍ ഓരോ തസ്തികയിലും നിയമനത്തിന് ഉള്ള സാമുദായിക സംവരണ ഓഹരി ജനസംഖ്യാനുപാതത്തില്‍

8. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) ആകെയുള്ള സീറ്റുകളിലെ നിലവില്‍ അഡ്മിഷന്‍ നല്‍കിയിട്ടുള്ള സീറ്റുകളുടെ ഓഹരി നില (സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ വെവ്വേറെ തരം തിരിച്ചുള്ളത്)

9. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) അഡ്മിഷന്‍ നല്‍കുന്നതില്‍ ഉള്ള സാമുദായിക സംവരണ ഓഹരി (ജനസംഖ്യാനുപാതത്തില്‍)

10. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (പട്ടയസ്ഥലമൂല്യ കണക്കുകള്‍ സഹിതം ജനസംഖ്യാനുപാതത്തില്‍)

11. കേരള സംസ്ഥാനത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (ജനസംഖ്യാനുപാതത്തില്‍)

ഒപ്പുശേഖരണത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക്: http://chng.it/XFNKCyFnHX

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munavvar ali shihab thangalonline signature campaignKerala News
News Summary - Civil Society Forum for Equity Justice and Peace online signature campaign
Next Story