തുടർച്ചയായി റേഷൻ വാങ്ങിയില്ല; 40,000 പേർക്ക് ആനുകൂല്യം നഷ്ടപ്പെട്ടു
text_fieldsകാക്കനാട് (കൊച്ചി): തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ ആനുകൂല്യം നഷ്ടപ്പെട്ടത് 39,515 പ േർക്ക്. മൂന്നുമാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്കാണ് ആനുകൂല്യം നഷ്ടപ ്പെട്ടത്. ബി.പി.എൽ, അന്ത്യോദയ, എൻ.പി.എസ് വിഭാഗങ്ങളിൽപെട്ട ഇവരുടെ റേഷൻ കാർഡുകൾ എ.പി.എല്ലിലേക്ക് മാറ്റി.
പൊതുവിതരണ വകുപ്പിെൻറ സോഫ്റ്റ് വെയറാണ് അനർഹരായ ഇവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. സൗജന്യ, സബ്സിഡി നിരക്കിൽ ഇവർക്ക് റേഷൻ സാധനങ്ങൾ ഇനി ലഭിക്കില്ല.സംസ്ഥാനത്ത് എറ്റവുമധികം കാർഡുകൾ എ.പി.എല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലാണ് -6139പേർ. 5026 പേരുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് അനർഹർ ദാരിദ്ര്യരേഖയിൽനിന്ന് ഒഴിവാക്കപ്പെട്ടത് വയനാട് ജില്ലയിലാണ് -737.
പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകളും അനർഹരായ ബി.പി.എൽ കാർഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞവർഷം മുതലാണ് പൊതുവിതരണ വകുപ്പ് തുനിഞ്ഞിറങ്ങിയത്. ഇതിെൻറ ഭാഗമായാണ് സോഫ്റ്റ് വെയറിൽ മാറ്റംവരുത്തി റേഷൻ വാങ്ങാത്തവരെ കണ്ടെത്തി കാർഡ് അപ്ഗ്രേഡ് ചെയ്തുതുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.