ജയസൂര്യക്കെതിരായ പരാതി: രഹസ്യമൊഴി രേഖപ്പെടുത്തി
text_fieldsജയസൂര്യക്കെതിരായ പരാതി: രഹസ്യമൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: നടന് ജയസൂര്യക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ജി. രവിതയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി.
പരിശോധനക്കായി സെക്രട്ടേറിയറ്റിലും അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശൗചാലയത്തിനു സമീപം ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐ.പി.സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. രണ്ടു യുവനടിമാരുടെ പരാതിയിലാണ് നിലവില്‍ ജയസൂര്യക്കെതിരെ കേസുള്ളത്.
അതേസമയം, തനിക്ക് നേരെ വ്യാജ പീഡനാരോപണമാണ് ഉയർന്നതെന്ന് പറഞ്ഞ് ജയസൂര്യ ഇന്നലെ രംഗത്തെത്തി. ‘പീഡനം പോലെ തന്നെ വേദാനജനകമാണ് വ്യാജ പീഡനാരോപണവും. രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉയർന്നത് തന്നെയും തന്നെ സ്നേഹിക്കുന്നവരേയും ദുഃഖത്തിലാഴ്ത്തി’ -ഫേസ്ബുക്കിലൂടെ ജയസൂര്യ പറഞ്ഞു. ജന്മദിനത്തിലായിരുന്നു ജയസൂര്യയുടെ പ്രതികരണം. ‘പീഡനാരോപണമുണ്ടായപ്പോഴുണ്ടായ മരവിപ്പുകൾക്ക് ഒടുവിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണ്. ഉടൻ നാട്ടിൽ തിരിച്ചെത്തും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’ എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.