കോട്ടയം ജില്ലയിൽ ഉയർന്ന ഭൂരിപക്ഷം സി.കെ. ആശക്ക്
text_fieldsകോട്ടയം: ജില്ലയിലെ ജയർന്ന ഭൂരിപക്ഷം വൈക്കത്തെ സ്ഥാനാർഥി സി.കെ. ആശക്ക്. 29122 വോട്ടിെൻറ ഭൂരിപക്ഷം നേടിയാണ് ആശ കോൺഗ്രസിെൻറ ഡോ. പി.ആർ. സോനയെ തോൽപിച്ചത്. കഴിഞ്ഞതവണ ആശക്ക് 24584 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.
ഇത്തവണ ഭൂരിപക്ഷം ഉയർത്തി. കഴിഞ്ഞ തവണ 61997 വോട്ട് നേടിയപ്പോൾ ഇത്തവണ വോട്ടിെൻറ എണ്ണം 71388 ആയി വർധിച്ചു.
കഴിഞ്ഞ തവണ കടുത്തുരുത്തി സ്ഥാനാർഥി മോൻസ് ജോസഫിനായിരുന്നു ജില്ലയിൽ കൂടിയ ഭൂരിപക്ഷം- 42256. എന്നാൽ, ഇത്തവണ മോൻസ് ജോസഫ് ഭൂരിപക്ഷത്തിൽ ഏറ്റവും പുറകിലായി. 4256 വോട്ടിെൻറ ഭൂരിപക്ഷമാണ് മോൻസിനുള്ളത്. കോൺഗ്രസിെൻറ ജില്ലയിലെ അതികായരായ ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണെൻറയും ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചു എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണ 27092 വോട്ടിെൻറ ഭൂരിപക്ഷം നേടിയ പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻ ചാണ്ടിക്ക് ഇത്തവണ ഭൂരിപക്ഷം 9044 ആയി കുറഞ്ഞു. 33,632 വോട്ടിെൻറ ഭൂരിപക്ഷം ഉണ്ടായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന് കഴിഞ്ഞതവണ. ഇത്തവണ അത് 18743 ആയി.
2016 ഇങ്ങനെ
2016ലെ തെരഞ്ഞെടുപ്പുഫലം ഇങ്ങനെ: (മണ്ഡലം- മുന്നണി- ഭൂരിപക്ഷം ക്രമത്തിൽ)
കോട്ടയം-യു.ഡി.എഫ് -33632
ഏറ്റുമാനൂര്‍ - എൽ.ഡി.എഫ്- 8899
കടുത്തുരുത്തി-യു.ഡി.എഫ് -42256
വൈക്കം -എല്‍.ഡി.എഫ്- 24584
പാലാ -യു.ഡി.എഫ് -4703
പൂഞ്ഞാര്‍ -ജനപക്ഷം -27821
കാഞ്ഞിരപ്പള്ളി -യു.ഡി.എഫ് -3890
പുതുപ്പള്ളി -യു.ഡി.എഫ് -27092
ചങ്ങനാശ്ശേരി -യു.ഡി.എഫ് -1849
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.