പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അന്തരിച്ചു
text_fieldsതലശ്ശേരി: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ (65) അന്തരിച്ചു. ഭാര്യ ബേബി ഗിരിജ (ജെ. എൻ.ജി.എച്ച്.എസ്, മാഹി ). മക്കൾ: കിഷൻ (എറണാകുളം), കിരൺ (വിദ്യാർഥി). സഹോദരങ്ങൾ: രാഘവൻ, ദാസൻ, കൃഷ്ണൻ, ശശി, പ്രസന്ന. പരേതനായ രവീന്ദ്രൻ.
സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മികച്ച കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.കെ.അശോകൻ നവ കേരള വായനശാല നിർവഹക സമിതി അംഗവും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
നിരവധി തെരുവ് നാടകങ്ങളിൽ അഭിനേതാവായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചമ്പാട് യങ് സ്റ്റാർ കോർണറിനടുത്ത് വീട്ടുവളപ്പിൽ. പരേതനോടുള്ള ആദരസൂചകമായി ബുധനാഴ്ച സംസ്കാരം കഴിയുന്നതുവരെ പന്ന്യന്നൂർ പഞ്ചായത്ത് പരിധിയിൽ ഹർത്താൽ ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.