താൻ ബി.ജെ.പി മുന്നണിയിലെത്തിയതിന് ഉത്തരം പറയേണ്ടത് പിണറായിയും ഉമ്മൻ ചാണ്ടിയും–സി.കെ. ജാനു
text_fieldsകോഴിക്കോട്: താനടക്കം ബി.ജെ.പി മുന്നണിയിലെത്തിയതിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻ ചാണ്ടിയുമാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) അധ്യക്ഷ സി.കെ. ജാനു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കുമായി രാഷ്ട്രീയ അജണ്ടയുണ്ടാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തയാറായില്ല. പാർട്ടി ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആദിവാസി വിഭാഗങ്ങളെക്കൊണ്ട് ഇടതു വലതു മുന്നണികൾ മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. ഗുണം അവർക്കു ലഭിച്ചെങ്കിലും മുദ്രാവാക്യം വിളിച്ചവർ വിഡ്ഢികളായി മാറുകയായിരുന്നു. ഇൗ രീതി ഇനി നടക്കില്ല. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത്. എൻ.ഡി.എയിൽ ചേർന്നതും അതിനാണ്. സെക്രട്ടേറിയറ്റിനു പുറത്തായിരുന്നു സമരമെങ്കിൽ ഇനി നിയമസഭക്കുള്ളിൽ സമരം ചെയ്യാനാണ് ജെ.ആർ.എസ് രൂപവത്കരിച്ചതെന്നും ജാനു പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ പി.ബി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ആക്ടിങ് െചയർമാൻ ഇ.പി. കുമാരദാസ്, ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ, ട്രഷറർ കെ.കെ. നാരായണൻ, കെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ, ബി.പി.ജെ.എസ് സംസ്ഥാന സെക്രട്ടറി ജനാർദനൻ കമ്മറ്റേരി, പി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. വേലായുധൻ, ടി.എം. ഗോപാലൻ, സി. ബാബു, പി.എം. നാരായണൻ, ടി.പി. ദാസൻ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.