എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനു 10 കോടി രൂപ ചോദിച്ചു; സുരേന്ദ്രൻ നൽകിയത് 10 ലക്ഷമെന്ന് ആരോപണം : ഓഡിയോ
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതായി ആരോപണം. സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി താമര ചിഹ്നത്തിലാണ് ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ആദ്യം പത്ത് കോടിയാണ് ജാനു ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ച സുരേന്ദ്രൻ തിരുരവനന്തപുരത്ത് വെച്ച് പിന്നീട് പത്ത് ലക്ഷം സി.കെ. ജാനുവിന് നൽകുകയായിരുന്നുവെന്നും പ്രസീത ആരോപിച്ചു.
ഇതേ തുടർന്ന് സംസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന് ജാനു സമ്മതിച്ചു. സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത് കുഴൽപ്പണമായിരുന്നുവെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
ആദിവാസികൾ, ദലിതർ, ക്രിസ്റ്റ്യൻ വിഭാഗം എന്നിവരുടെയടക്കം വോട്ട് തനിക്ക് അനൂകൂലമാകുമെന്നാണ് സി.കെ. ജാനു ആദ്യം എൻ.ഡി.എ നേതാക്കളോടക്കം പറഞ്ഞത്. എന്നാൽ, കഴിഞ്ഞ തവണത്തേത് അപേക്ഷിച്ച് ഇക്കുറി എൻ.ഡി.എക്ക് വോട്ടുകുറയുകയാണുണ്ടായത്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിൽ വോട്ട് മറിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
തൃശ്ശൂർ കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് തിരിയുേമ്പാൾ പ്രസീതയുടെ വെളിപ്പെടുത്തൽ പാർട്ടി നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തുകയാണ്.
പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.
പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതിനാൽ പണം കൈമാറാമെന്ന് കെ.സുരേന്ദ്രന്‍ പ്രസീതയോട് പറയുന്ന ഓഡിയോ സംഭാഷണമാണ് പുറത്തുവന്നത്.
പുറത്ത് വന്ന ഫോണ്‍ സംഭാഷണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.