സി.കെ ജാനു എൻ.ഡി.എ വിട്ടു; ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാർ
text_fieldsകോഴിക്കോട്: ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി നേതാവ് സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ നൽകാതെ അവഗണിക്കുന്നതിലും പട്ടികവർഗക്കാർക്ക് ഭൂരിപക്ഷമുള്ളയിടങ്ങൾ പട്ടികവർഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ് രണ്ടരവർഷമായി തുടരുന്ന മുന്നണിബന്ധം തൽക്കാലം വിടുന്നതെന്ന് ജെ.ആർ.എസ് ചെയർപേഴ്സൻ സി.കെ. ജാനു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച ചേർന്ന ജെ.ആർ.എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും എൻ.ഡി.എ വിടാൻ സമ്മതംമൂളിയെന്ന് ജാനു പറഞ്ഞു. ഏതു മുന്നണിയുമായും ചർച്ചക്ക് വാതിലുകൾ തുറന്നിടുകയാണ്. എൽ.ഡി.എഫുമായും യു.ഡി.എഫുമായും ചർച്ചനടത്താൻ ഒരുക്കമാണ്.
എൻ.ഡി.എ നേതാക്കൾ തന്നെ ചർച്ചക്കുവിളിച്ചാൽ പോകും. പിന്നാക്കവിഭാഗമായ ആദിവാസികളെ ആരാണോ പരിഗണിക്കുന്നത് അവരുമായി സഹകരിക്കും. ഇനിയും ചർച്ചവേണോെയന്ന് സംസ്ഥാന ബി.െജ.പി േനതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ജാനു വ്യക്തമാക്കി.
‘‘എൻ.ഡി.എയുെട യോഗംപോലും നടന്നിട്ട് ആറുമാസം കഴിഞ്ഞു. ജെ.ആർ.എസിെൻറ ആവശ്യങ്ങൾ മുന്നണിയിൽ വന്നത് മുതൽ ഉന്നയിക്കുന്നതാണ്. ഇൗ ആഴ്ച ശരിയാവും, അടുത്തയാഴ്ച ശരിയാവുെമന്ന വാഗ്ദാനം കേട്ട് മടുത്തു’’ -ജാനു പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ 244ാം അനുച്ഛേദമനുസരിച്ച് ആദിവാസിമേഖലകളെ പട്ടികവർഗമേഖലകളാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. സംസ്ഥാനത്ത് ഇതുസംബന്ധിച്ച ചർച്ച നടന്നിരുന്നു. എന്നാൽ, കേന്ദ്രം നടപടിയെടുത്തിട്ടില്ല. ബന്ധം വിടുന്നത് കേരളത്തിലെ എൻ.ഡി.എ നേതൃത്വത്തെ ഒൗദ്യോഗികമായി പിന്നീട് അറിയിക്കും.
കേരളത്തിൽ പട്ടികജാതിക്കാരെയും വർഗക്കാരെയും ഒരു രാഷ്ട്രീയ സഖ്യത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ എൻ.ഡി.എയോട് നന്ദിയുണ്ടെന്നും സി.കെ. ജാനു പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ അപാകതയുണ്ടെങ്കിൽ തെരുവിൽ നേരിടുന്നത് ശരിയല്ല. വിധിയെ മാനിക്കുന്നു. അേതസമയം ഭക്തരുടെ വികാരമെന്ന നിലയിൽ അംഗീകരിക്കുന്നുവെന്നും ജാനു കൂട്ടിച്ചേർത്തു.
ചർച്ചക്ക് വാതിൽ തുറന്നും സമ്മർദതന്ത്രവുമായി ജാനു
പറഞ്ഞുപറ്റിച്ച ബി.ജെ.പിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ) വിടുന്നത് ചർച്ചക്ക് വാതിൽ തുറന്നിട്ട്. വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തുേമ്പാഴും എൻ.ഡി.എയുമായി ചർച്ചക്ക് ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് സസ്പെൻസ് നിലനിർത്തുകയാണ് മുത്തങ്ങ സമരനായിക. ആവശ്യങ്ങൾ അനുവദിക്കുകയാണെങ്കിൽ മനംമാറ്റമുണ്ടാകുമെന്നാണ് ജെ.ആർ.എസ് ചെയർപേഴ്സൻ ജാനുവിെൻറ വാക്കുകളിൽ പ്രതിഫലിക്കുന്നത്. പൊട്ടിത്തെറിക്കില്ലെന്നും മര്യാദയോടെയാണ് ‘തൽക്കാലം’സഖ്യം വിടുന്നെതന്നും ആവർത്തിക്കുകയാണ് ജാനു.
സംസ്ഥാനത്ത് ആദിവാസികളെ ആദ്യം പരിഗണിച്ചത് എൻ.ഡി.എ ആണെന്നും വീണ്ടും അവർ വന്നാൽ ചർച്ച നടത്തുെമന്നുമാണ് നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എൻ.ഡി.എക്കൊപ്പം ചേരുേമ്പാൾ ജാനുവിനും കൂട്ടർക്കും പ്രതീക്ഷയേറെയായിരുന്നു. സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയുമായി. എന്നാൽ, പിന്നീട് പല വിഷയങ്ങളിലും എതിർപ്പ് പരസ്യപ്പെടുത്തിയിരുന്നു. മുന്നണി ഘടകകക്ഷി എന്ന നിലയിൽ ഒന്നും കിട്ടാതായതോടെ അണികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ആദിവാസികൾക്കു വേണ്ടി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാെമന്ന പ്രതീക്ഷയിലാണ് നേരത്തേ എതിർപ്പുള്ള പ്രത്യയശാസ്ത്രവുമായി ജാനു അടുത്തത്.
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജാനുവിന് മാന്യമായ പദവി നൽകുെമന്ന് എൻ.ഡി.എ നേതൃത്വം വാഗ്ദാനം നൽകിയിരുന്നു. ദേശീയ പട്ടികവർഗ കമീഷൻ അംഗമാക്കുമെന്ന പ്രതീക്ഷ തെറ്റിയതും ജെ.ആർ.എസ് ഇടയാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.