ശബരിമല ആദിവാസികൾക്ക് വിട്ടുനൽകണം –സി.കെ. ജാനു
text_fieldsതിരുവനന്തപുരം: വനാവകാശ പ്രകാരം ശബരിമല ക്ഷേത്രം ആദിവാസികൾക്ക് വിട്ടുനൽകണമെന്ന് ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. പട്ടികവർഗ പ്രദേശം പ്രഖ്യാപിച്ചാൽ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന് കീഴിൽ വരും.
ആദിവാസി ഗ്രാമസഭക്കാവും ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശമെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. പന്തളം രാജവംശം ശബരിമല കൈയടക്കിയിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളൂ. പാരമ്പര്യമായി ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായിരുന്നു ശബരിമല.
ആദിവാസികളുടെ സംസ്കാരം പുരുഷനെയും സ്ത്രീയെയും രണ്ടായി കണ്ടിട്ടില്ല. എല്ലാ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യതയുണ്ട്. ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികൾക്കുള്ളത്. സുപ്രീംകോടതിവിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. ഇന്ന് തെരുവിൽ സമരം നടത്തുന്നവർ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്ന സംസ്കാരത്തെയാണ്.
അതിനോട് യോജിക്കാനാവില്ലെന്നും ജാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.