Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2023 9:09 AM IST Updated On
date_range 16 Dec 2023 9:09 AM ISTഎൻ.ഡി.എ അധികാരത്തിലേറിയാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് സി.കെ. ജാനു
text_fieldsbookmark_border
കോഴിക്കോട്: എൻ.ഡി.എ വന്നാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് ജെ.ആർ.പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. കേരളത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾപോലും ആശ്രയിക്കുന്നത് മോദിസർക്കാറിനെയാണെന്ന് ജാനു പറഞ്ഞു. കേരളത്തിലെ വികസന സംവിധാനം പരാജയമാണ്. നല്ലൊരു രാഷ്ട്രീയ സംവിധാനം ഇവിടെ വേണം. ഓരോ ആളുകളിലേക്കും വികസനം എത്തണമെങ്കിൽ എൻ.ഡി.എ വരണമെന്നും സി.കെ. ജാനു പറഞ്ഞു. എൻ.ഡി.എ ജില്ല ചെയർമാൻ വി.കെ. സജീവൻ അധ്യക്ഷതവഹിച്ചു. ഘടകകക്ഷി നേതാക്കളായ ഗിരി പാമ്പനാർ, ബാബു പൂതംപാറ, വി.വി. രാജേന്ദ്രൻ, വി.ഇ. ലത, അരുൺകുമാർ കാളക്കണ്ടി, പ്രബീഷ് കമ്മന, സി. രജിതാദേവി, എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story