ജനതാദൾ-എസിലെ ഭിന്നത: കൃഷ്ണൻകുട്ടി വിഭാഗത്തെ പുറത്താക്കണമെന്ന് നാണുപക്ഷം
text_fieldsകൊച്ചി: ജനതാദൾ-എസിൽ കൃഷ്ണൻകുട്ടി, സി.കെ. നാണു വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസിെൻറയും നേതൃത്വത്തിലുള്ള വിഭാഗത്തെ എൽ.ഡി.എഫിൽനിന്ന് പുറത്താക്കണമെന്ന് ശനിയാഴ്ച എറണാകുളത്ത് നേതൃയോഗം ചേർന്ന് സി.കെ. നാണു പക്ഷം ആവശ്യപ്പെട്ടു. പാർട്ടിയെ എൽ.ഡി.എഫിൽ പ്രതിനിധീകരിക്കാൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് എസ്. ചന്ദ്രകുമാർ, സീനിയർ വൈസ് പ്രസിഡൻറ് അഡ്വ. മാത്യു ജോൺ എന്നിവരെ നിയോഗിച്ചു.
ഈ മാസം 30നകം എല്ലാ ജില്ലകളിലും കമ്മിറ്റി രൂപവത്കരിക്കും. 1980കളുടെ അവസാനത്തിൽ രാജ്യത്ത് ശക്തമായിരുന്ന ജനതാദളിനെ പുനരുജ്ജീവിപ്പിക്കും. സമാന ചിന്താഗതികളുള്ള പാർട്ടികളുമായി ലയനചർച്ച നടത്തും. യോഗത്തിൽ സി.കെ. നാണു എം.എൽ.എ പങ്കെടുത്തില്ല. അേദ്ദഹത്തിെൻറ പൂർണപിന്തുണ ഈ നീക്കങ്ങൾക്കുെണ്ടന്ന് നേതാക്കൾ പറഞ്ഞു.
ഇടതുമുന്നണി വിടാൻ ഉേദ്ദശിക്കുന്നില്ല. സഭ കേസിൽ യാക്കോബായ സഭക്കൊപ്പമാണെന്നും കർഷക പ്രക്ഷോഭത്തിന് പൂർണ പിന്തുണ നൽകുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എസ്. ചന്ദ്രകുമാർ, മാത്യു ജോൺ എന്നിവർക്ക് പുറമെ ജനറൽ സെക്രട്ടറി ഉണ്ണി മൊടക്കല്ലൂർ, സെക്രട്ടറി സി. ദിനേശ് മാസ്റ്റർ, ട്രഷറർ പോൾ മാത്യു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ജനതാദൾ എസ് - എൽ.ജെ.ഡി ലയനം ഉടൻ –മന്ത്രി കൃഷ്ണൻകുട്ടി
കോഴിക്കോട്: ജനതാദൾ എസ് -എൽ.ജെ.ഡി ലയനം ഉടൻ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ജനതാദൾ എസ് ഉത്തരമേഖല നേതൃ കൺവെൻഷനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. അപ്പോഴദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ മാസം തന്നെ ലയനം യാഥാർഥ്യമാവുമെന്നാണ് കരുതുന്നത്. വടകര സീറ്റിെൻറ കാര്യത്തിലുൾപ്പെടെ തർക്കമില്ല. കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെയൊന്നില്ലെന്ന് ദേവഗൗഡ വ്യക്തമാക്കിയതാെണന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.