ലക്ഷദ്വീപ്: പിന്തുണയുമായി സി.കെ. വിനീതും
text_fieldsകോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻെറ നടപടികൾക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്ന് ഫുട്ബാൾ താരം സി.കെ വിനീത്. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിച്ചു.
ലക്ഷദ്വീപിൽ ഇപ്പോൾ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും അറിയാമോ? ഞാൻ കണ്ടിട്ടുള്ളതിൽ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ ചെറിയ ദ്വീപ്. പക്ഷേ, ഭരണപരമായ അനീതികൾ പൗരന്മാർക്ക് ദുരിതം നൽകിയിരിക്കുകയാണ് -വിനീത് ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ മേഖലയിൽനിന്ന് നിരവധി നേതാക്കളും മലയാള ചലച്ചിത്ര മേഖലയിൽനിന്ന് നിരവധി താരങ്ങളും ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സി.കെ വിനീതും ട്വീറ്റുമായി എത്തിയത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും താരം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.