‘ക്ലെയിംസ് കമീഷണർക്ക് സിവിൽ കോടതിക്ക് സമാനമായ അധികാരം’; പോപുലർ ഫ്രണ്ട് ജപ്തിയിൽ ഹൈകോടതി
text_fieldsകൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത സ്വത്ത്, നഷ്ടപരിഹാരം തിട്ടപ്പെടുത്തി ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യാൻ രൂപവത്കരിച്ച ക്ലെയിംസ് കമീഷണർക്ക് സിവിൽ കോടതിക്ക് സമാനമായ അധികാരമുണ്ടെന്ന് ഹൈകോടതി. ക്ലെയിംസ് കമീഷണർക്ക് അന്വേഷണത്തിന്റെ ഭാഗമായി ഏത് വ്യക്തിയെയും വിളിച്ചുവരുത്താനും രേഖകൾ വരുത്തിക്കാനും സർക്കാർ, കെ.എസ്.ആർ.ടി.സി അടക്കം പൊതു -സ്വകാര്യ കേന്ദ്രങ്ങളിൽനിന്നുള്ള ഏത് സാമഗ്രിയും രേഖകളും ഹാജരാക്കാനും ആവശ്യപ്പെടാം.
എറണാകുളത്തെ റവന്യൂ ടവറിൽ സ്ഥലം അനുവദിച്ചെങ്കിലും ഫർണീഷിങ് നടപടികൾക്കായി ഒരുമാസം വേണ്ടിവരുമെന്നും അതുവരെ പൊതുമരാമത്ത് ഗെസ്റ്റ് ഹൗസിൽ സൗകര്യം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഹൈകോടതിക്ക് സമീപത്തെ ചേംബർ കോംപ്ലക്സിൽ താൽക്കാലിക സിറ്റിങ് അനുവദിക്കണമെന്ന ക്ലെയിംസ് കമീഷണറുടെ ആവശ്യം കോടതി അനുവദിച്ചു. സിറ്റിങ് വെള്ളിയാഴ്ച ആരംഭിക്കും.
ക്ലെയിംസ് കമീഷണർ താൽക്കാലികമായി പ്രവർത്തിക്കുന്നിടത്ത് ആവശ്യമായ ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തണം. ഒരു മാസത്തിനകം എറണാകുളം റവന്യൂ ടവറിൽ ക്ലെയിംസ് കമീഷണർ ഓഫിസ് സജ്ജമാകുമെന്ന് ജില്ല കലക്ടർ ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന് കലക്ടർ വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരായിരുന്നു. തുടർന്ന് ഹരജി ഫെബ്രുവരി 20ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.