Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മിനി താലിബാൻ’...

‘മിനി താലിബാൻ’ പരാമർശം: മാത്യു സാമുവലിന്‍റെ മുൻകൂർ ജാമ്യ ഹരജിയിൽ ​വിശദീകരണം തേടി

text_fields
bookmark_border
‘മിനി താലിബാൻ’ പരാമർശം: മാത്യു സാമുവലിന്‍റെ മുൻകൂർ ജാമ്യ ഹരജിയിൽ ​വിശദീകരണം തേടി
cancel

കൊച്ചി: വിദ്വേഷ പരാമർശത്തിൽ കേസെടുത്തതിനെ തുടർന്ന് മാധ്യമ പ്രവർത്തകനും തെഹൽക മാഗസിൻ മുൻ മാനേജിങ് എഡിറ്ററുമായ മാത്യു സാമുവൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ​ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യു ട്യൂബ് ചാനലിലൂടെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്​ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും വിശേഷിപ്പിച്ച്​ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിലാണ്​ നടപടി.

ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ്​ കേസെടുത്തത്​. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി​ യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകളും പരാതി നൽകിയിട്ടുണ്ട്​.

മതവിദ്വേഷമുണ്ടാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമാക്കിയുള്ള​ നടപടികൾ ഉണ്ടായിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുൻകൂർ ജാമ്യ ഹരജി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew samuelanticipatory bail plea
News Summary - Clarification sought in Mathew Samuel's anticipatory bail plea
Next Story