കെ.എസ്.യുവിന്റെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാർച്ചിൽ സംഘർഷം, പരിക്കേറ്റ പ്രവർത്തകൻ ആശുപത്രിയിൽ; ജലപീരങ്കി, കണ്ണീർ വാതകം, അറസ്റ്റ്
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളും ശക്തമായതോടെ പ്രതിഷേധക്കാർ ഒഴിഞ്ഞുപോകാനായി പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ പ്രതിഷേധം തുടർന്നു.
ബാരിക്കേഡിനു മുകളിൽ കയറിയും മറ്റും രൂക്ഷമായ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാരിൽ ചിലർ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതോടെ പ്രതിഷേധക്കാർ റോഡിൽ ഇരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം വളിച്ചു. പ്രതിഷേധം രൂക്ഷമായതോടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നേതാക്കൻമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ പ്രവർത്തകരിലൊരാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരാരും പിരിഞ്ഞുപോകാതെ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ഇരുന്ന് പ്രതിഷേധിക്കുന്നവരെ ഓരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയെങ്കിലും പ്രതിഷേധം തുടർന്നു. നിലവിൽ സംഘർഷത്തിന് ചെറിയ അയവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.