‘ഞാൻ ബോസ്’-മീണ, ‘നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകും’ -ബി.ജെ.പി നേതാക്കൾ
text_fieldsതിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കം ചര്‍ച്ച ചെയ്യാൻ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ വിളിച്ച രാഷ് ട്രീയ പാര്‍ട്ടികളുടെ യോഗത്തിെൻറ തുടക്കത്തിൽ തർക്കവും വാക്കേറ്റവും. കോൺഫറൻസ് ഹാളുണ്ടായിട്ടും ഒാഫിസറുടെ മുറിയിൽ യോഗം നടത്തിയതാണ് നേതാക്കളുടെ എതിർപ്പിന് വഴിെവച്ചത്. തങ്ങൾക്ക് ഇരിപ്പിടം ലഭ്യമാക്കിയില്ലെന്ന ് നേതാക്കളിൽ ചിലർ പരാതിപ്പെെട്ടങ്കിലും ഉള്ള സ്ഥലത്ത് ഇരുന്നാൽ മതിയെന്ന നിലപാടിലായിരുന്നു മീണ. അതിനിടെ, മീണയും ബി.ജെ.പി നേതാക്കളും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി.
‘ഞാന്‍ നിങ്ങളുടെ ബോസാണ്, പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം’ എന്ന് മീണ പറഞ്ഞതിനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ളയും ജെ.ആർ. പത്മകുമാറും എതിര്‍ത്തു. നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന് ഇരുവരും ചോദിച്ചു. രാഷ്ട്രീയ നേതാക്കളോട് പരസ്പര ബഹുമാനത്തോടെ സംസാരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ, താൻ ആരാണെന്നും തെൻറ അധികാരമെന്താണെന്നും കാണിച്ചുതരാമെന്നായി മീണ.
യോഗം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരെ മുറിയിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാൽ, തര്‍ക്കം മുറുകിയതോടെ മാധ്യമപ്രവര്‍ത്തകരോട് ഹാള്‍ വിട്ട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. തുടർന്ന് സമാധാനപരമായാണ് ചർച്ച നടന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ ഒാഫിസിന് മുന്നിൽ നിരത്തിയ ചാനൽ കാമറകൾ മാറ്റണമെന്ന് നിയമസഭയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് മാധ്യമപ്രവർത്തകരും സുരക്ഷാജീവനക്കാരും തമ്മിൽ തർക്കത്തിനു കാരണമായി. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിന്മാറി.
മാറ്റെട്ട, എനിക്ക് ഭയമില്ല -ടിക്കാറാം മീണ
തിരുവനന്തപുരം: തന്നെ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ സ്ഥാനത്തുനിന്ന് മാറ്റെട്ടയെന്നും അതിൽ ഭയമില്ലെന്നും ടിക്കാറാം മീണ. മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പരാതി നൽകിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. ഇൗ കേസരയിൽ ഇരിക്കുേമ്പാൾ പേടിക്കാതെ ഡ്യൂട്ടി ചെയ്യും. 30 വർഷത്തിലധികമായി താൻ ഇവിടെ സേവനമുനഷ്ഠിക്കുന്നുണ്ട്. കേരള കേഡർ െഎ.എ.എസുകാരനായ തനിക്ക് കേരളത്തിലെ ജനങ്ങളോടാണ് പ്രതിബദ്ധത. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂടുതൽ താൽപര്യമോ, മേറ്റതെങ്കിലും പാർട്ടിയോട് എതിർപ്പോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.