കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘർഷം; ഒരാള്‍ക്ക് പരിക്ക്
text_fieldsകണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. മോഷണക്കേസ് പ്രതി നൗഫലിനാണ് തലക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കാപ്പ തടവുകാരനായ അശ്വിൻ ആക്രമിച്ചെന്നാണ് പരാതി. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ അടുത്തിടെ പലതവണ തടവുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 23ന് ഗുണ്ടാ കേസ് പ്രതികൾ തമ്മിൽ ജയിലിൽ ഏറ്റുമുട്ടിയിരുന്നു. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിൽ പത്താം ബ്ലോക്കിലായിരുന്നു സംഘർഷം. പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെൽസൺ, അമർജിത്ത് എന്നിവർ സാജനെ മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.
2022 ഡിസംബറിൽ ജയിൽദിനാഘോഷത്തിന്റെ ഭാഗമായ കലാപരിപാടികളുടെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതുതായി നിർമിച്ച ജയിൽ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ കാപ്പ തടവുകാരനായ തൃശൂർ സ്വദേശി വിവേക് വിൽസണ് (22) പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.