ലീഗിനെ ചൊല്ലി ബി.ജെ.പിയിൽ പോര്
text_fieldsബിജു ചന്ദ്രശേഖർ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ ലീഗിനെ ബി.ജെ.പിയുമായി സഹകരിക്കാൻ ക്ഷണിച്ച് തുടങ്ങിെവച്ച വിവാദമാണ് പാർട്ടിയിലെ ഗ്രൂപ് പോര് മറനീക്കുന്ന നിലയിലേക്ക് എത്തിയത്.
ശോഭയെ പിന്തുണച്ച് കുമ്മനം രാജശേഖരൻ ഉൾപ്പെടെ രംഗത്തെത്തി. ലീഗിനെ ക്ഷണിച്ച ശോഭാ സുരേന്ദ്രൻ ശനിയാഴ്ച വിജയയാത്ര വേദിയിലും അത് ആവർത്തിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ശോഭയും സംസ്ഥാന നേതൃത്വവും തമ്മിലെ പോര് കൂടുതല് വഷളാവുകയും ചെയ്തു. പി.എസ്.സി നിയമന നിരോധന വിഷയത്തിൽ ഗവർണറെ കണ്ട് നിവേദനം നൽകിയും ശോഭ സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. താന് പറഞ്ഞത് ബി.ജെ.പി നിലപാടാണെന്നാണ് വിജയയാത്രയുടെ വേദിയില് ശോഭ ആവർത്തിച്ചത്. വർഗീയ നിലപാട് തിരുത്തി നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും അവർ പറഞ്ഞു.
സുരേന്ദ്രനാകെട്ട ലീഗിനെ ഉൾക്കൊള്ളുന്ന കാര്യം തള്ളി. ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്ഗീയകക്ഷിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ആർക്ക് മുന്നിലും ബി.ജെ.പി വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നു പറഞ്ഞ് കുമ്മനം രാജശേഖരൻ ശോഭയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ സുരേന്ദ്രൻ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ലീഗിലുള്ളവര്ക്ക് പാര്ട്ടി വിട്ട് ബി.ജെ.പിയിലേക്ക് വരാം. ലീഗ് അവരുടെ നയം പൂര്ണമായി ഉപേക്ഷിച്ച് വരുെന്നങ്കില് സ്വാഗതം. മുസ്ലിംകള് അല്ലാത്തവര്ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്ട്ടി മതേതര പാര്ട്ടിയാകുന്നതെങ്ങനെയെന്നും സുരേന്ദ്രന് ചോദിച്ചു. നേതൃത്വത്തിെൻറ മുസ്ലിംവിരുദ്ധ നിലപാടിൽ ബി.ജെ.പിക്കുള്ളിൽ അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.