കോതമംഗലത്ത് കേരള കോൺഗ്രസ് മാണി വിഭാഗം യോഗത്തിൽ വാക്കേറ്റം, കൈയാങ്കളി
text_fieldsകോതമംഗലം: കേരള കോൺഗ്രസ് മാണി വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. ഞായറാഴ്ച കോതമംഗലം ടി.ബിയിൽ നടന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം പ്രസിഡൻറ് എൻ.സി. ചെറിയാനെതിരെ മത്സരിച്ച മണ്ഡലം പ്രസിഡൻറ് പി.ഒ. ഫിലിപ്പ് യോഗത്തിനെത്തിയത് ഒരു വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. മത്സരത്തിൽ രണ്ട് പേരും തോൽക്കുകയും ചെയ്തു. ഇതോടെ നിയോജക മണ്ഡലം കമ്മിറ്റിയിൽനിന്ന് മണ്ഡലം പ്രസിഡൻറിനെ പുറത്താക്കിയിരുന്നു.
ജില്ല പ്രസിഡൻറ് ബാബു ജോസഫ് പങ്കെടുത്ത യോഗത്തിൽ ഒച്ചപ്പാടിനെ തുടർന്ന് യോഗം അലസിപ്പിരിഞ്ഞു. പാർട്ടി അംഗീകരിച്ചാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പിന്നീട് നിയോജക മണ്ഡലം പ്രസിഡൻറിനെ സ്ഥാനാർഥിയാക്കാൻ പിൻമാറാൻ ആവശ്യപ്പെട്ടതിന് നീതീകരണമില്ലെന്നും പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫിലിപ്പ് പറഞ്ഞു.
മത്സരത്തിൽനിന്ന് പിൻമാറാൻ നിയോജക മണ്ഡലം പ്രസിഡൻറിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായി ഫിലിപ്പ് ആരോപിച്ചതോടെ യോഗം പിരിച്ചുവിട്ടു. പുറത്തിറങ്ങിയശേഷം ജില്ല പ്രസിഡൻറുമായുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.