തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു
text_fieldsതിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞ് പോവാതെ വന്നതോടെയാണ് പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചത്. ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് യൂത്ത് പ്രവർത്തകനായ വിഷ്ണുവിന് കാലിന് പരിക്കേറ്റു. ഇതിനിടെ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റാൻ സൗകര്യം ചെയ്തില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രദേശത്ത് നിലയുറപ്പിച്ച നൂറൂകണക്കിന് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാഫി പറമ്പിലുൾപ്പെടെയുള്ള നേതാക്കൾ.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത്.കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരവും തുടരുകയാണ്. സഭയിയിൽ വിഴിഞ്ഞ വിഷയത്തിൽ ചർച്ച നടന്നുകൊണ്ടിക്കെയാണ് പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നത്. കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.