Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് സ്കൂളിൽ...

മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

text_fields
bookmark_border
മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു
cancel

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കാട് പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ തലയിലും കൈയ്യിലുമാണ് പരിക്കേറ്റത്.

ഇംഗ്ലീഷ് -മലയാളം മീഡിയം സ്കൂളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർക്കിടയിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാർഥി മാതാപിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പരീക്ഷയെഴുതാൻ വേണ്ടി മാത്രമാണ് സ്കൂളിൽ വന്നത്.

പരീക്ഷയ്ക്ക് ശേഷം മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി മൂന്ന് കുട്ടികളെ കുത്തി പരുക്കേൽപ്പിച്ചു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. നേരത്തേ അക്രമ സ്വഭാവം കാണിച്ചതിനാൽ പൊലീസ് ഈ വിദ്യാർഥിയെ താക്കീത് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsPTMHSSMalappuram NewsCrime
News Summary - Clashes between students at Malappuram school; Three people stabbed
Next Story
RADO