പാനൂരിൽ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിൽ സംഘർഷം
text_fieldsപാനൂർ: പൊലീസ് അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും നടന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ അണിനിരന്നതോടെ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. ബ്ലോക്ക് പ്രസിഡന്റ് രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.വി. അബ്ദുൽ ജലീൽ, പ്രജീഷ് കുന്നോത്തുപറമ്പ് എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ്: പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് സ്റ്റേഷനുസമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ. സതീശൻ, ഹരിദാസ് മൊകേരി, രജനീഷ് കക്കോത്ത്, യു.എൻ. സത്യചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തലശ്ശേരി: പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ഹൈമ, രാഹുൽ, പ്രിയങ്ക, ആഷിൻ, ഷുഹൈബ് മുനാസ്, വശിത്ത്, വിഷ്ണു നാരായണൻ, ജിജീഷ്, ജിത്തു ആർ. നാഥ്, ജിജേഷ്, വിവേക് തുടങ്ങിയവർ നേതൃത്വം നൽകി.
മാഹി: അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോമ്പാല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുബിൻ മടപ്പള്ളി, ബാബു ഒഞ്ചിയം, തോട്ടത്തിൽ ശശിധരൻ, വി.കെ. അനിൽകുമാർ, പി.വി. അരവിന്ദൻ, കെ.പി. രവീന്ദ്രൻ, ടി.സി. രാമചന്ദ്രൻ, കെ.പി. വിജയൻ, ഷെറിൻ ചോമ്പാല, വി.കെ. നജീഷ് കുമാർ, ജലജ വിനോദ്, കവിത അനിൽകുമാർ, യു. രഞ്ജിത്ത്, കുഞ്ഞിക്കണ്ടി കുമാരൻ, രാജേഷ് അഴിയൂർ, കെ.കെ. വിശ്വനാഥൻ, പി.കെ. കോയ, കെ.വി. ബാലകൃഷ്ണൻ, കളത്തിൽ അശോകൻ, എ. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.