അഞ്ചാം ക്ലാസ് വിദ്യാർഥി വിഷം ഉള്ളിൽച്ചെന്ന് മരിച്ചു
text_fieldsപീരുമേട്: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ ഹെലിബെറിയ കിളിപാടി മാടപ്പുറം വീട്ടിൽ സതീഷിന്റെ ഏക മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്. ഏലപ്പാറ ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ്.
സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷം കഴിച്ചതായി സ്റ്റെഫിൻ സമീപവാസിയോട് പറയുകയായിരുന്നു. ഇവർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. സ്റ്റെഫിൻ മുമ്പും ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് രക്ഷാകർത്താവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്റ്റെഫിനോട് അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. പിതാവ് സതീഷ് എറണാകുളത്ത് ജോലി ചെയ്യുകയാണ്. തോട്ടം തൊഴിലാളിയായ സുധയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.