മഹാരാജാസ് കോളജിൽ വീണ്ടും ക്ലാസുകൾ തുടങ്ങി; ഹാജർ 30 ശതമാനം മാത്രം
text_fieldsകൊച്ചി: വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജിൽ ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിച്ചു. എസ്.എഫ്.ഐ സമരം തുടരുന്നതിനിടെ തുറന്ന കോളജിൽ വിദ്യാർഥികളുടെ ഹാജർ നില വളരെ കുറവായിരുന്നു. 30 ശതമാനത്തോളം പേർ മാത്രമാണ് കോളജിലെത്തിയത്. വടക്കൻ ജില്ലകളിൽ നിന്നടക്കമുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളിൽ അധികവും തിരിച്ചെത്താതതാണ് ഹാജർനില കുറയാൻ കാരണമെന്ന് മറ്റു വിദ്യാർഥികൾ പറയുന്നു.
അതേസമയം, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റിനെ ആക്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. സ്റ്റാഫ് അഡ്വൈസർ കെ.എം.നിസാമുദ്ദീനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റിയും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 18നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കാമ്പസിൽ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാർഥികളുമായി സംഘർഷമുണ്ടാകുയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.