ലഹരിക്കടത്തിൽ സി.പി.എം നേതാവ് ഷാനവാസിന് ക്ലീൻചിറ്റ്
text_fieldsതിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ സി.പി.എം നേതാവിന് ഷാൻവാസിന് ക്ലീൻചിറ്റ്. ലഹരി ഇടപാടിൽ ഷാനവാസിന് ബന്ധമുണ്ടെന്നത് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കൾ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസിൽ പ്രതിയല്ല. സ്‍പെഷ്യൽ ബ്രാഞ്ചാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
ജനുവരി രണ്ടാം വാരമാണ് സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയത്. കരുനാഗപ്പള്ളിയിൽ വച്ചാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സി.പി.എം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് നല്‍കിയ വിശദീകരണം. ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സി.പി.എം പ്രാദേശിക നേതാക്കളായതും പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ പാർട്ടി കമ്മീഷൻ ലഹരിക്കടത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.